ernakulam local

'നിവര്‍ന്നുനില്‍ക്കുക മുട്ടിലിഴയരുത്': പദയാത്ര നടത്തി

എടത്തല: എസ്ഡിപിഐ ദേശവ്യാപകമായി സംഘടിപ്പിക്കുന്ന 'നിവര്‍ന്നുനില്‍ക്കുക മുട്ടിലിഴയരുത്' എന്ന കാംപയിനിന്റെ ഭാഗമായി എടത്തല പഞ്ചായത്ത് കമ്മിറ്റി പദയാത്ര നടത്തി.
എടത്തല തൈക്കാവ് ജങ്ഷനില്‍ എസ്ഡിപി ഐ ആലുവ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റഷീദ് എടയപ്പുറം , എടത്തല പഞ്ചായത്ത് പ്രസിഡന്റ് ഷിജു ബക്കറിന് പതാക കൈമാറി ഫഌഗ് ഓഫ് ചെയ്തു. എടത്തല പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളായ മലേപ്പള്ളി, എടത്തല പഞ്ചായത്ത്, കുഞ്ചാട്ടുകര, പുക്കാട്ടുപടി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച പദയാത്ര കുഴിവേലിപ്പടി പഞ്ചായത്ത് റോഡില്‍ സമാപിച്ചു. സമാപനസമ്മേളനം ഫൈസല്‍ താന്നിപ്പാടം ഉദ്ഘാടനം ചെയ്തു. എടത്തല പഞ്ചായത്ത് സെക്രട്ടറി കെ എം ഷാജി അധ്യക്ഷത വഹിച്ചു.
ആലങ്ങാട്: വര്‍ഗീയ ഭീകരതയ്‌ക്കെതിരേ 'നിവര്‍ന്നുനില്‍ക്കുക മുട്ടിലിഴയരുത്' എന്ന മുദ്രാവാക്യവുമായി എസ്ഡിപിഐ ദേശീയ കാംപയിനിന്റെ ഭാഗമായി കരുമാലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി. തടിക്കക്കടവില്‍ നിന്നാരംഭിച്ച പദയാത്ര എസ്ഡിപിഐ കളമശ്ശേരി മണ്ഡലം സെക്രട്ടറി സുധീര്‍ കുഞ്ഞുണ്ണിക്കര, ജാഥാക്യാപ്റ്റന്‍ എസ്ഡിപിഐ കരുമാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നിസാര്‍ പള്ളത്തിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കരുമാലൂരിന്റെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി പദയാത്ര കണിപ്പടിയില്‍ സമാപിച്ചു. സമാപനത്തില്‍ എസ്ഡിടിയു മേഖല പ്രസിഡന്റ് സലാം എരമം, എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് നിസാര്‍ പള്ളത്ത്, എസ്ഡിപിഐ പഞ്ചായത്ത് സെക്രട്ടറി ഷാനവാസ് പുതുക്കാട്, സദ്ദാം വാലത്ത് സംസാരിച്ചു. നവാബ് ജാന്‍, ഫൈസല്‍, അജീര്‍, ഷറഫുദ്ദീന്‍, ഷെബീര്‍, ഷെമീര്‍, സാദിഖ് നേതൃത്വം നല്‍കി.

തൃപ്പൂണിത്തുറ: 'നിവര്‍ന്ന് നില്‍ക്കുക മുട്ടിലിഴയരുത് 'എന്ന തലക്കെട്ടില്‍ വര്‍ഗീയ ഭീകരതയ്‌ക്കെതിരേ എസ്ഡിപിഐ സംഘടിപ്പിച്ചിട്ടുള്ള ദേശീയ കാംപയിന്റെ ഭാഗമായി വാഹന പ്രചരണ ജാഥ ഇന്നലെ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ പര്യടനം നടത്തി. നെട്ടൂരില്‍ നിന്നും രാവിലെ 9 ന് ആരംഭിച്ച പ്രചരണ ജാഥയുടെ ഉദ്ഘാടനം എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം അനീഷ് മട്ടാഞ്ചേരി നിര്‍വഹിച്ചു. തുടര്‍ന്ന് നെട്ടൂര്‍ നിവാസികള്‍ക്ക് നവ്യാനുഭവം പകര്‍ന്ന് വാഹന പ്രചരണ ജാഥയുടെ മുഖ്യ ആകര്‍ഷണമായ കേരള സ്ട്രീറ്റ് തിയേറ്റേഴ്‌സ് ' 'കുറ്റകരം ഈ മൗനം' ' എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച തെരുവ് നാടകം അരങ്ങേറി. ജില്ലാ കമ്മിറ്റി അംഗം മനാഫ് കൊച്ചി ജാഥ ക്യാപ്റ്റനായ തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് സുധീര്‍ യൂസഫിന് പതാക കൈമാറി. അവിടെ നിന്നും പ്രയാണം ആരംഭിച്ച വാഹനജാഥ നിരവധി സ്വീകരണങ്ങളേറ്റുവാങ്ങി വൈകീട്ട് 7 ന് പള്ളുരുത്തി തങ്ങള്‍ നഗറില്‍ സമാപിച്ചു. സമാപന സമ്മേളനത്തില്‍ മനാഫ് കൊച്ചി അധ്യക്ഷത വഹിച്ചു. അനീഷ് മട്ടാഞ്ചേരി ഉദ്ഘാടനം ചെയ്തു. സലാംകുറ്റിക്കാട്ടുകര, കൊച്ചി മണ്ഡലം പ്രസിഡന്റ് പി എച്ച് ഷിഹാബ്, ഉസ്മാന്‍, സുധീര്‍ യൂസഫ് സംസാരിച്ചു.
Next Story

RELATED STORIES

Share it