thrissur local

നിള ദേശീയ നൃത്തോല്‍സവത്തിന് ഇന്നു കൊടിയിറങ്ങും

വടക്കാഞ്ചേരി: കേരള കലാമണ്ഡലം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നിള ദേശീയ നൃത്ത സംഗീതോല്‍സവത്തിന് ഇന്ന് കൊടിയിറങ്ങും. ഉല്‍സവത്തിന്റെ ഭാഗമായി ഇന്നലെ വള്ളത്തോള്‍ നഗര്‍ ക്യാമ്പസില്‍ കാലത്ത് വര്‍ണ്ണ പ്രപഞ്ചമൊരുക്കി കാവടിയാട്ടം നടന്നു. നില കാവടികളും, പൂ കാവടികളും നിറഞ്ഞാടിയപ്പോള്‍ ആവേശം വാനോളമായി. എരുമപ്പെട്ടി സുബ്രഹ്മണ്യന്‍ കാവടി സംഘം കാവടിയാട്ടത്തിനും, കരിയനൂര്‍ പരമേശ്വരനും സംഘവും തവിലിനും, നാഗസ്വരത്തിനും നേതൃത്വം നല്‍കി. തുടര്‍ന്ന് കൂത്തമ്പലത്തില്‍ നടന്ന മാര്‍ഗംകളിയ്ക്ക് ചേലക്കര ലിറ്റില്‍ ഫളവര്‍ ഗേള്‍സ് ഹൈസ്‌കൂളിലെ കുട്ടികള്‍ നേതൃത്വം കൊടുത്തു. കലാമണ്ഡലം ഹരീഷും ഡോ: നന്ദിനി വര്‍മ്മയും സംഘവും അവതരിപ്പിച്ച ഡബിള്‍ തായമ്പക, പയ്യന്നൂര്‍ എസ്എസ് ഓര്‍ക്കസട്ര് അവതരിപ്പിച്ച മാപ്പിള കലാവിരുന്നുകള്‍, ചെന്നൈ തൃശൂര്‍ സി റിതു അവതരിപ്പിക്കുന്ന സംഗീത കച്ചേരി, കേരള കലാമണ്ഡലം കുട്ടികള്‍ അവതരിപ്പിച്ച മോഹിനിയാട്ടം ചെന്നൈ ശ്രീകാന്തും, അശ്വതിയും ചേര്‍ന്ന് അവതരിപ്പിച്ച ഭരതനാട്യം, നാഗാനന്ദം മൂന്നാം അങ്കം കൂടിയാട്ടം എന്നിവയായിരുന്നു മറ്റ് പരിപാടികള്‍
Next Story

RELATED STORIES

Share it