Second edit

നില്‍ക്കുന്ന ജോലി

ഇരുന്നുകൊണ്ടുള്ള ജോലിയാണ് ദുര്‍മേദസ്സിനും പ്രമേഹത്തിനും ഹൃദ്രോഗങ്ങള്‍ക്കും വഴിവയ്ക്കുന്നത് എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ വലിയ അഭിപ്രായവ്യത്യാസമില്ല. പല ഓഫിസ് ജോലിക്കാരും കുത്തിയിരുന്ന് എട്ടുപത്തു മണിക്കൂര്‍ ജോലിയെടുക്കുന്നവരാണ്. ഇടയ്ക്ക് എഴുന്നേറ്റു നടക്കുകയും ഉയരമുള്ള ഡെസ്‌കിനു സമീപം നിന്ന് ജോലിയെടുക്കുകയും ചെയ്യുന്നത് ആരോഗ്യത്തിനുണ്ടാക്കുന്ന പരിക്ക് കുറയ്ക്കുമെന്നാണു കരുതപ്പെടുന്നത്. പാശ്ചാത്യ രാഷ്ട്രങ്ങളില്‍ പലയിടത്തും അതിനുള്ള സൗകര്യങ്ങളുണ്ട്. ഒരുപക്ഷേ, മനുഷ്യശരീരത്തിന്റെ ഒരു പ്രത്യേകത പരിഗണിക്കാതെയായിരിക്കും ഇത്തരം സംവിധാനങ്ങള്‍. തടി കുറയ്ക്കുന്നതിനു ഭക്ഷണം ക്രമീകരിക്കുമ്പോള്‍ ശരീരം ചെയ്യുന്നത് പചനവേഗം കുറയ്ക്കുകയാണ്. അതായത്, നേരത്തേയുണ്ടായിരുന്ന അളവില്‍ ശരീരം ഊര്‍ജം ഉപയോഗിക്കുന്നില്ല. ഫലമെന്താണെന്നോ? ഭക്ഷണത്തിന്റെ അളവും സ്വഭാവവും മാറ്റിയാലും തടി കുറയാതെ നില്‍ക്കും. ഇനി ജിമ്മില്‍ പോവുക തുടങ്ങിയ സാഹസങ്ങള്‍ ചെയ്താലോ? തല്‍ക്കാലം ഒന്നു വഴങ്ങിയ ശേഷം ശരീരം പഴയ തൂക്കത്തിലേക്കു തിരിച്ചുപോവും. മാത്രമല്ല, വലിയ വ്യായാമം ചെയ്യുന്നവര്‍ അതിന്റെ ആശ്വാസത്തില്‍ പിന്നീട് കൂടുതല്‍ സമയം കുത്തിയിരിക്കുന്നതായും കാണുന്നുണ്ട്.
ഈയിടെ ഇംഗ്ലണ്ടിലെയും ആസ്‌ത്രേലിയയിലെയും രണ്ടു സര്‍വകലാശാലകള്‍ സംയുക്തമായി ഓഫിസുകളില്‍ ഇരുന്നും നിന്നും ജോലി ചെയ്യുന്നവര്‍ക്കിടയില്‍ ഒരു പഠനം നടത്തിയിരുന്നു. ഓഫിസില്‍ നിന്നു ജോലിയെടുക്കുന്നവര്‍ വീട്ടിലെത്തിയാല്‍ ടിവിക്കു മുമ്പില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയ ഒരു കാര്യം.
ടിവിയില്‍ കമേഴ്‌സ്യല്‍ ബ്രേക്ക് വരുമ്പോള്‍ നടക്കുക, നടത്തം ഫ്രിജിന്റെ അടുക്കലേക്കാവാതിരിക്കുക എന്നൊക്കെയാണ് വിദഗ്ധര്‍ ഉപദേശിക്കുന്ന പരിഹാരങ്ങള്‍.
Next Story

RELATED STORIES

Share it