kozhikode local

നിലവാരം കുറഞ്ഞ മഞ്ഞള്‍പൊടി: നാലു ലക്ഷം രൂപ പിഴ വിധിച്ചു

കോഴിക്കോട്: ഗുണനിലവാരം കുറഞ്ഞ മഞ്ഞള്‍പൊടി വില്‍പ്പന നടത്തിയതിന് ബേപ്പൂരിലെ ശക്തി സ്‌പൈസസ് ആന്റ് കോണ്ടിമെന്റ്‌സ് എന്ന സ്ഥാപനത്തിലെ ഫുഡ് ബിസിനസ് ഓപറേറ്റര്‍ പി പി അനില്‍കുമാറിന് ഒരു ലക്ഷം രൂപയും സ്ഥാപനത്തിന്റെ ലൈസന്‍സി പി ടി രജനിക്ക് മൂന്ന് ലക്ഷം രൂപയും കോഴിക്കോട് അഡ്ജൂഡിക്കേഷന്‍ ഓഫീസറും ആര്‍ഡിഒയുമായ ഹിമാന്‍ഷുകുമാര്‍ റായ് ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം പിഴശിക്ഷ വിധിച്ചു.
കോഴിക്കോട് ഭക്ഷ്യസുരക്ഷാ മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡിലെ ഫുഡ് സേഫ്റ്റി ഓഫിസര്‍മാര്‍ സ്ഥാപനത്തില്‍നിന്നും പരിശോധനയ്ക്കയച്ച സാംപിള്‍ നിലവാരമില്ലാത്തതാണെന്ന ഗവ. ഫുഡ് അനലിസ്റ്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആര്‍ഡിഒ കോടതിയില്‍ അന്യായം ഫയല്‍ ചെയ്തതിലൂടെയാണ് ശിക്ഷാ വിധി.
Next Story

RELATED STORIES

Share it