നിലമ്പൂര്‍-നഞ്ചന്‍കോട്  പാതയ്ക്ക് 600 കോടി, കണ്ണൂര്‍-മട്ടന്നൂറിന് 400 കോടി

ന്യൂഡല്‍ഹി: നഞ്ചന്‍കോട്-നിലമ്പൂര്‍ പാതയ്ക്ക് 600 കോടിയും കണ്ണൂര്‍-മട്ടന്നൂര്‍ പാതയ്ക്ക് 400 കോടിയും റെയില്‍വേ ബജറ്റില്‍ വകയിരുത്തി. തിരുനാവായ-ഗുരുവായൂര്‍ പാത 5 കോടി, കോഴിക്കോട്-മംഗലാപുരം ഗേജ്മാറ്റം2 കോടി, തിരുവനന്തപുരം-കന്യാകുമാരി പാത 290 കോടി എന്നിങ്ങനെയാണ് കേരളത്തിനു ലഭിച്ച മറ്റു പദ്ധതികള്‍. പാത ഇരട്ടിപ്പിക്കലിനും ഗേജ് കണ്‍വേര്‍ഷനുമായി കേരളം ആവശ്യപ്പെട്ടതിന്റെ പകുതി തുക മാത്രമാണ് അനുവദിച്ചത്. പാത ഇരട്ടിപ്പിക്കലിന് 345 കോടി രൂപ നീക്കിവച്ചു. പുതിയ രണ്ടു പാതകള്‍ക്ക് മാത്രമാണു പരിഗണന കിട്ടിയത്. പാലക്കാട് കോച്ച് ഫാക്ടറി ഉള്‍പ്പെടെയുള്ള സ്വപ്‌ന പദ്ധതികളെ പൂര്‍ണമായി അവഗണിച്ചു. കൊച്ചുവേളി രണ്ടാം കോച്ച് ടെര്‍മിനലിന് ഒരുകോടിയും എറണാകുളത്ത് അധിക പിറ്റ്‌ലൈന്‍ സ്ഥാപിക്കുന്നതിന് നാലുകോടിയും നിലമ്പൂര്‍ റോഡ് റാക് അണ്‍ലോഡിങ് സംവിധാനത്തിന് 25 ലക്ഷം രൂപയും അനുവദിച്ചു. തിരുവനന്തപുരം ഡിവിഷന്‍ പാതയുടെ നവീകരണത്തിനായി ഒന്നരക്കോടി രൂപയും വകയിരുത്തി.



Next Story

RELATED STORIES

Share it