malappuram local

നിലമ്പൂരില്‍ അട്ടിമറിക്കു സാധ്യത; തോറ്റാലും ജയിച്ചാലും മുസ്‌ലിംലീഗ്..!

ടിപി ജലാല്‍

നിലമ്പൂര്‍: നിലമ്പൂര്‍ മണ്ഡലത്തില്‍ അട്ടിമറിയുണ്ടാവുമോയെന്ന ചോദ്യവുമായി ആകാംക്ഷയുടെ മുള്‍മുനയിലാണ് വോട്ടര്‍മാര്‍. ആര്യാടന്‍ യുഗത്തിന് അന്ത്യം വരുത്തുമെന്ന സൂചനകളാണ് ഇത് സംബന്ധിച്ച് ഇന്നലെ നടന്ന പോളിങിലൂടെ വ്യക്തമാവുന്നതെന്ന് വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും ഇതുവരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇരു വിഭാഗത്തിനും പ്രതീക്ഷയ്ക്ക് വകയുണ്ട്. തുടക്കം മുതല്‍ ഒടുക്കം വരെ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം പൊരുതി പ്രചാരണം നടത്തിയിട്ടുണ്ട്. കരുളായി, ചുങ്കത്തറ, എടക്കര, പോത്തുകല്ല്, വഴിക്കടവ്, മുത്തേടം,അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂര്‍ നഗരസഭയിലുമായി 2,05,668 വോട്ടര്‍മാരാണുള്ളത്.
2011 ലെക്കാള്‍ പോളിങ് ശതമാനത്തില്‍ നേരിയ വ്യത്യാസം വന്നിട്ടുണ്ട്. കഴിഞ്ഞ തവണ 77.79 ശതമാനം ഇത്തവണ 76.7 ആയി കുറഞ്ഞതാണ് ഇരുകൂട്ടര്‍ക്കും ആശ്വാസത്തിന് വക നല്‍കുന്നത്. അട്ടിമറി സംഭവിച്ചാല്‍ 1987 മുതല്‍ തുടരുന്ന ആര്യാടന്‍ മുന്നേറ്റത്തിനറുതിയാവും. അങ്ങനെ സംഭവിച്ചാല്‍ വമ്പന്‍ തിരിച്ചടിയാവും മുസ്‌ലിം ലീഗിന് ലഭിക്കുക. കാരണം, ഹൈദരലി ശിഹാബ് തങ്ങളും പി വി അബ്ദുല്‍ വഹാബ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ ആര്യാടന്‍ ഷൗക്കത്തിന് വേണ്ടി മരണപ്പോരാട്ടമാണ് നടത്തിയത്.
മുസ്‌ലിം ലീഗിനെയും തങ്ങള്‍ കുടുംബത്തെയും കാലങ്ങളായി മോശമായി ചിത്രീകരിക്കുന്ന ആര്യാടനുവേണ്ടി കാര്യമായി പ്രചാരണം നടത്തിയതില്‍ ലീഗിലെ തന്നെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു.
ആര്യാടന്‍ വിരോധത്താല്‍ മുസ്‌ലിംലീഗ് അണികള്‍ വോട്ടുമറിക്കാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തലുകളുണ്ടായിരുന്നു.
Next Story

RELATED STORIES

Share it