നിറ്റാ ജലാറ്റിന്‍ കമ്പനിക്കെതിരേ വിജിലന്‍സ് അന്വേഷണം

തൃശൂര്‍: കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനിക്ക് ചട്ടങ്ങള്‍ ലംഘിച്ച് ലൈസന്‍സും പ്രവര്‍ത്തനാനുമതിയും നല്‍കിയെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, ബോര്‍ഡ് സെക്രട്ടറി, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസര്‍, ഇറിഗേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവരെ പ്രതി ചേര്‍ത്ത് കാതിക്കുടം കുഞ്ഞുവളപ്പില്‍ സുനില്‍കുമാര്‍ നല്‍കിയ ഹരജിയിലാണ് വിജിലന്‍സ് കോടതി ജഡ്ജി എസ് എസ് വാസന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
ക്രിമിനല്‍ നടപടി പ്രകാരം അന്വേഷണം നടത്തി മെയ് ഒമ്പതിന് മുമ്പായി റിപോര്‍ട്ട് ഹാജരാക്കാനാണ് നിര്‍ദേശം. നീറ്റാ ജലാറ്റിന്‍ കമ്പനി ചാലക്കുടി പുഴയില്‍ നിന്ന് അനുമതിയില്ലാതെ കോടിക്കണക്കിന് ലിറ്റര്‍ വെള്ളം ഉപയോഗിക്കുകയും ഓസ്റ്റിന്‍ ഉല്‍പാദനത്തിന് ശേഷം മൃഗങ്ങളുടെ എല്ലിന്റെയും മാംസത്തിന്റെയും കൊഴുപ്പിന്റെയും ആസിഡ് അടങ്ങിയ രാസവസ്തുക്കളും മറ്റും പുറന്തള്ളി പുഴ മലിനപ്പെടുത്തുകയും ചെയ്തതായും ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it