നിറപറ: മായം കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍

കൊച്ചി: നിറപറ ബ്രാന്‍ഡിന്റെ ചിലയിനം ഭക്ഷ്യ വസ്തുക്കളില്‍ തുടര്‍ച്ചയായി മായം കണ്ടെത്തുന്നതായി ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഹൈക്കോടതിയില്‍. നിറപറ ബ്രാന്‍ഡിന്റെ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ നിരോധിച്ചതിനെതിരേ നിര്‍മാതാക്കളായ കാലടി കെ.കെ.ആര്‍. ഫുഡ് പ്രോഡക്റ്റ്‌സ് സമര്‍പ്പിച്ച ഹരജിയിലാണു വിശദീകരണം.

2013ല്‍ ഇടുക്കിയില്‍ നിന്നു ചില ഉല്‍പ്പന്നങ്ങള്‍ ഇപ്രകാരം പിടിച്ചെടുത്തശേഷം മായംചേര്‍ക്കലുമായി ബന്ധപ്പെട്ട് 33 കേസുകള്‍ കമ്പനിക്കെതിരേ ചുമത്തിയതായും കമ്മീഷണര്‍ ടി വി അനുപമ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. പലപ്പോഴായി കുറ്റകൃത്യം തെളിയുകയും 10,000 മുതല്‍ അഞ്ചുലക്ഷം വരെ കമ്പനിക്കു പിഴയൊടുക്കേണ്ടിവരികയും ചെയ്തിട്ടുണ്ട്. 19 കേസുകളാണു കമ്പനിക്കെതിരേ നിലവിലുള്ളത്. പിടിക്കപ്പെട്ട ശേഷവും വീണ്ടും തെറ്റ് ആവര്‍ത്തിച്ചതിനെത്തുടര്‍ന്നാണു ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചത്. കമ്പനിയുടെ 300 ഓളം ഉല്‍പ്പന്നങ്ങളില്‍ മൂന്നെണ്ണത്തിനു മാത്രമാണു നിരോധനമുള്ളതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it