Flash News

നിറപറ: ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി:  നിറപറ  ബ്രാന്‍ഡിന്റെ മഞ്ഞള്‍ പൊടി, മല്ലി പൊടി, മുളക് പൊടി എന്നിവ നിരോധിച്ച ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി.വി. അനുപമയുടെ ഉത്തരവ്്് ഹൈക്കോടതി റദ്ദാക്കി. നിറപറയുടെ ഉടമകളായ കെകെആര്‍ ഫുഡ്‌സ് സമര്‍പ്പിച്ച ഹരജയില്‍ ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഫിന്റേതാണ് നടപടി.അതേസമയം കമ്പനിയുടെ ഉല്‍പന്നങ്ങള്‍ക്ക്്്് ഗുണനിലവാരം കുറവാണെങ്കിലും അത് മനുഷ്യജീവന് ഹാനികരമാണെന്ന് കണ്ടെത്തിയി്ട്ടില്ലെന്ന്്്്് കോടതി നിരീക്ഷിച്ചു. തുടര്‍ പരിശോധനകളും മറ്റും നടത്താന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it