kasaragod local

നിര്‍മാണം കഴിഞ്ഞ് ആറു വര്‍ഷം; നീലേശ്വരം നഗരസഭാ കുടുംബശ്രീ കെട്ടിടം അടഞ്ഞുതന്നെ

നീലേശ്വരം: നഗര മധ്യത്തില്‍ നഗരസഭ കുടുംബശ്രീക്ക് നിര്‍മിച്ച കെട്ടിടം അടഞ്ഞുകിടക്കുന്നു. മെയിന്‍ ബസാര്‍ ബസ് സ്റ്റോപ്പിന് തെക്ക് ഭാഗത്താണ് കെട്ടിടം നിര്‍മിച്ചത്. കെട്ടിടം തുറക്കാതെ ആറു വര്‍ഷമായി. 2010ല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ വി ദോമാദരന്റെ നേതൃത്വത്തിലുള്ള ഭരണസമിതി കെട്ടിടം നിര്‍മിച്ച് പി കരുണാകരന്‍ എംപിയാണ് ഉദ്ഘാടനം ചെയ്തത്. ലക്ഷങ്ങള്‍ ചെലവഴിച്ചു നോക്കുകുത്തിയായതല്ലാതെ വിപണനമൊന്നും നടന്നില്ല. വിഷുവിന് കുടുംബശ്രീക്ക ാര്‍ കെട്ടിടം ഉപയോഗിക്കാതെ രാജാ റോഡരികിലാണ് പച്ചക്കറി വില്‍പന നടത്തുന്നത്. ചുരുങ്ങിയ ചിലവില്‍ എല്ലാവിധ സാധനങ്ങളും വില്‍പന നടത്താനാണ് കുടുംബശ്രീക്കു വേണ്ടി നഗരസഭ കെട്ടിടമൊരുക്കിയത്. സ്വന്തമായി കെട്ടിടമുണ്ടായിട്ടും റോഡരികില്‍ പച്ചക്കറി ഉള്‍പ്പെടെ വില്‍പന നടത്തുന്നതില്‍ അംഗങ്ങള്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. പുതിയ നഗരസഭ ഭരണവും സിഡിഎസ് കുടുംബശ്രീ ഭരണ സമിതിയും നിലവില്‍ വന്നിട്ടും ഒരു മാറ്റവുമുണ്ടായിട്ടില്ല. കെട്ടിടത്തില്‍ കുടുംബശ്രീ വ്യാപാരം നടത്താനുള്ള നടപടികളെടുക്കണമെന്നാണ് പൊതുജനാഭിപ്രായം.
Next Story

RELATED STORIES

Share it