wayanad local

നിര്‍ധന ആദിവാസി കുടുംബത്തിന് മാതൃകാ കോളനിയില്‍ വീട്

കല്‍പ്പറ്റ: തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം പണിയ കേളനിയിലെ മധുസൂദനനും കുടുംബത്തിനും താമസിക്കാന്‍ കുഞ്ഞോത്തെ മാതൃകാ കോളനിയില്‍ വീട് നല്‍കുമെന്നു മന്ത്രി പി കെ ജയലക്ഷ്മി അറിയിച്ചു. ആദിവാസി കുടുംബം കക്കൂസില്‍ അന്തിയുറങ്ങുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ഉടന്‍ നല്‍കാന്‍ മന്ത്രി പട്ടികവര്‍ഗ വികസന ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. എട്ടു മാസങ്ങള്‍ക്കു മുമ്പ് ഉദ്ഘാടനം നടന്ന കുഞ്ഞോത്തെ മാതൃകാ കോളനിയില്‍ ഗുണഭോക്താവ് താമസിക്കാന്‍ എത്താത്തിനെ തുടര്‍ന്ന് ഒഴിഞ്ഞുകിടന്ന വീടാണ് ഇവര്‍ക്കായി നല്‍കുക.
മധുസൂദനന്റെ മകന്‍ സുമേഷിന്റെ മുഴുവന്‍ ചികില്‍സാ ചെലവും പട്ടികവര്‍ഗ വികസന വകുപ്പ് ഏറ്റെടുക്കും. അടിയന്തര ധനസഹായവും ആംബുലന്‍സും നല്‍കി സുമേഷിനെ ആശുപത്രിയിലെത്തിക്കും. മുമ്പ് ഒരു തവണ സുമേഷിനെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സും 4,000 രൂപയും അധികൃതര്‍ നല്‍കിയിരുന്നു.
ആദിവാസികളായ രോഗികള്‍ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കൂട്ടിരിപ്പുകാര്‍ക്ക് 200 രൂപ വീതം പ്രതിദിനം നല്‍കിവരുന്നുണ്ട്. കൂടെ നില്‍ക്കാന്‍ ആൡല്ലെന്ന കാരണം പറഞ്ഞാണ് സുമേഷിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതെന്നു പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it