kozhikode local

നിര്‍ത്തിയിട്ട ഓട്ടോയില്‍ കാര്‍ ഇടിച്ചു

പേരാമ്പ്ര: നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ കാര്‍ ഇടിച്ച് കാര്‍ ഡ്രൈവര്‍ക്കു പരിക്കേറ്റു. ഇന്നലെ വൈകീട്ട് 4.15ന് പേരാമ്പ്ര പൈതോത്ത് റോഡിലാണ് അപകടം. ഓട്ടോ ഡ്രൈവര്‍ തണ്ടോറപാറ പുറയന്‍കോട്ടുമ്മല്‍ ബിനീഷ് ഓട്ടോ റോഡരികില്‍ നിര്‍ത്തി സമീപത്തെ കടയില്‍ ചായ കുടിക്കാന്‍ പോയപ്പോഴാണ് പൈതോത്ത് ഭാഗത്തു നിന്നും വരികയായിരുന്ന കാര്‍ ഓട്ടോയുടെ പുറകില്‍ ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ നീങ്ങി മുന്നിലുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷയുടെ മുന്‍ഭാഗവും പുറക് വശവും പൂര്‍ണമായും തകര്‍ന്നു. കാറിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it