thrissur local

നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിറകില്‍  മറ്റൊരു ലോറിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

ചാലക്കുടി: നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ലോറിക്ക് പുറകില്‍ മറ്റൊരു ലോറിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ ചാലക്കുടിപുഴ പാലത്തിന് സമീപം മുരിങ്ങൂര്‍ ഭാഗത്ത് ഇന്നലെ രാവിലെ 11ഓടെയായിരുന്നു അപകടം.
എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതേ ഭാഗത്തേക്ക് വരികയായിരുന്ന മറ്റൊരു ലോറിയാണ് ഇതിന് പിന്നില്‍ ഇടിച്ചത്. ഇടിയുടെ അഘാതത്തില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ലോറി അഞ്ചടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. സമീപത്തെ വീടിന്റെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ചാണ് നിന്നത്. എന്നാല്‍ ലോറിക്കകത്തുണ്ടായിരുന്ന ഡ്രൈവര്‍ എടത്തലക്കാരന്‍ സ്വദേശി അഭിലാഷ് അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇടിച്ച ലേറിക്കകത്തുണ്ടായിരുന്ന ഡ്രൈവര്‍ രാജറാവ്(71), എസ്.വി.പ്രസാദ്(64)എന്നിവരെ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it