kannur local

നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വില്‍പന തകൃതി

പഴയങ്ങാടി/മട്ടന്നുര്‍: പഴയങ്ങാടി ചെറുതാഴത്തും പുതിയങ്ങാടി ടൗണുകളിലെ കടകളി ലും നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വില്‍പന വ്യാപകമായി തുടരുന്നു.——— ഹാന്‍സ്, പാ ന്‍പരാഗ് തുടങ്ങിയ പായ്ക്കറ്റ് ലഹരിവസ്തുക്കള്‍ ഇവിടെ സുലഭമാണ്. അഞ്ച് രൂപയുടെ ഒരു പാക്കറ്റ് 25 രൂപക്കും 30 രൂപക്കുമാണ് വില്‍പന നടത്തുന്നത്.——
ഏജന്റുമാര്‍ 30 എണ്ണം വീതമുള്ള പാക്കറ്റുകള്‍ കച്ചവടക്കാര്‍ക്ക് 150 രൂപ തോതിലാണ് എത്തിച്ചുകൊടുക്കുന്നത്. ഏജന്റുമാര്‍ക്ക് കേവലം 90 പൈസ ഒരു രൂപ നിരക്കില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് മൊത്തമായി ലഭിക്കുന്നവയാണിവ.
ഇതരസംസ്ഥാനതൊഴിലാളികളാണ് ഇവ കൂടുതലും വാങ്ങുന്നത്. ഇതര കച്ചവടം നടക്കുവാന്‍ ലഹരി വസ്തുക്കള്‍ കൂടി വേണമെന്ന അവസ്ഥയാണ്. ചില്ലറയായും മൊത്തമായും വാങ്ങുന്നവരുമുണ്ട്.
ഇതരസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമാക്കിയാണ് മട്ടന്നൂരില്‍ നിരോധിത പാന്‍മസാലയുടെ ഒഴുക്കുള്ളത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പതിനായിരക്കണക്കിന് പാന്‍മസാല പായ്ക്കറ്റുകളാണ് പോലിസ് പിടികൂടിയത്.———
കര്‍ണാടക-കേരള അതിര്‍ത്തിയായ കുട്ടുപുഴ വഴിയാണ് ഏറ്റവും കുടുതല്‍ പാന്‍മസാല ജില്ലയിലേക്കെത്തുന്നത്. ഇതിനു പുറമെ പാലക്കാട് വഴി തമിഴ്‌നാട്ടില്‍ നിന്നും പാന്‍ ഉല്‍പന്നങ്ങള്‍ എത്തുന്നുണ്ട്.
തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ അഞ്ച് രൂപയ്ക്ക് ലഭിക്കുന്ന പാന്‍ ഉല്‍പന്നം മുപ്പത് രൂപയില്‍ കൂടുതല്‍ വിലക്കാണ് വില്‍പന നടത്തുന്നത്. ചെറുകിട കച്ചവടക്കാരാണ് കുടുതലായും രഹസ്യമായി ഇവ വില്‍ക്കുന്നത്. കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളാണ് മട്ടന്നൂരിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നത്.
ഒഴിവ് ദിനമായ ഞാറാഴ്ചയാണ് ഏറ്റവും കുടുതല്‍ പുകയില ഉല്‍പന്നം വിറ്റഴിക്കുന്നത്. ഒരാഴ്ചയ്ക്ക് വേണ്ട പാന്‍ വാങ്ങിയാണ് പല തൊഴിലാളികളും ക്യാംപിലേക്ക് മടങ്ങുന്നത്. ഇവര്‍ തന്നെയാണ് നാട്ടില്‍പോയി വരുമ്പോള്‍ കെട്ടുകണക്കിന് പാന്‍ഉല്‍പന്നങ്ങള്‍ കൊണ്ടുവരുന്നത്.
Next Story

RELATED STORIES

Share it