Flash News

നിരോധനം : വിക്‌സ് ആക്ഷന്‍ 500 എക്‌സ്ട്രാ ഉല്‍പാദനവും വില്‍പനയും നിര്‍ത്തി

നിരോധനം : വിക്‌സ് ആക്ഷന്‍ 500 എക്‌സ്ട്രാ ഉല്‍പാദനവും വില്‍പനയും നിര്‍ത്തി
X
Vicks-action-500

ന്യൂഡല്‍ഹി : ജലദോഷം, കഫക്കെട്ട് എന്നിവയെ നേരിടാന്‍ വ്യാപകമായി പ്രചാരത്തിലുള്ള വിക്‌സ് ആക്ഷന്‍ 500 എക്‌സ്്ട്രാ യുടെ ഉല്‍പാദനവും വില്‍പനയും നിര്‍മാതാക്കളായ പ്രോക്ടര്‍ ആന്‍ഡ് ഗാംബ്ള്‍ നിര്‍ത്തിവെച്ചു. ഫിക്‌സഡ് ക്ലോസ് കോംബിനേഷന്‍ ഗണത്തില്‍പ്പെടുന്ന മരുന്നുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണിത്.

ഒന്നിലേറെ ഫാര്‍മസ്യൂട്ടിക്കല്‍ ഘടകങ്ങള്‍ നിശ്ചിത ഡോസേജില്‍ നിര്‍മിക്കപ്പെടുന്ന കോംബിനേഷന്‍ ഡ്രഗ് എന്നറിയപ്പെടുന്ന മരുന്നുകള്‍ക്ക്സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനമാണ് വിക്‌സ് ആക്ഷന്‍ 500 എക്‌സ്്ട്രാ വിപണിയില്‍ നി്ന്ന് പിന്‍വലിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. ഫിസര്‍ ആന്‍ഡ് ആബട്ട് കമ്പനി തങ്ങളുടെ കോറെക്‌സ്, ഫെന്‍സെഡൈല്‍ കഫ് സിറപ്പുകളും ഇതേ നടപടിയെത്തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. അതേസമയം നിരോധനം നേരിടാന്‍ തങ്ങളാലാവുന്ന തെല്ലാം ചെയ്യുമെന്ന് മരുന്നു കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it