Flash News

നിരോധനം,അസഹിഷ്ണുത; മോഡി സര്‍ക്കാരിനെ വിമര്‍ശിച്ച് രഘുറാം രാജന്‍

നിരോധനം,അസഹിഷ്ണുത; മോഡി സര്‍ക്കാരിനെ വിമര്‍ശിച്ച് രഘുറാം രാജന്‍
X
raghuram-rajanന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയ്ക്കും വംശീയ അതിക്രമങ്ങള്‍ക്കുമെതിരെ ആര്‍ബിഐ ഗവര്‍ണറും രംഗത്ത്.നിര്‍ബന്ധിത നിരോധനത്തിനായി ചിലര്‍ നടത്തുന്ന നീക്കങ്ങള്‍ നിര്‍ത്തണമെന്നും രാജ്യത്തിന്റെ പുരോഗതിയാണ് ഇവര്‍ അടിച്ചമര്‍ത്തുന്നതെന്നും രഘുറാം രാജന്‍ പറഞ്ഞു. ഐഐടി ഡല്‍ഹിയില്‍ നടന്ന കോണ്‍വൊക്കേഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.

അമിതമായ രാഷ്ട്രീയ അഴിമതിയും പുരോഗതിയ്ക്ക് തടയിടുന്നു. അമിതമായ രാഷ്ട്രീയ ഇടപെടല്‍ സാമ്പത്തിക പുരോഗതിക്ക് തടസമാകും. നിരോധനകള്‍ സംവാദങ്ങളെ ഇല്ലാതാക്കുന്നു. സഹിഷ്ണുതയും പരസ്പര ബഹുമാനവും രാജ്യത്തിന്റെ പുരോഗതിക്ക് അനിവാര്യമാണെന്നും അദേഹം വ്യക്തമാക്കി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ അനുകൂലിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. രാജ്യം ശരിയായ ദിശയില്‍ പോകണമെന്ന് കരുതുന്നവരുടെ വികാരമാണ് രഘുറാം പ്രകടിപ്പിച്ചതെന്നും കോണ്‍ഗ്രസ് വക്താക്കള്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it