malappuram local

നിരവധി തട്ടിപ്പു കേസിലെ പ്രതി പിടിയില്‍

മലപ്പുറം: നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയെ പോലിസ് പിടികൂടി. പൂക്കോട്ടുംപാടം മാമ്പുഴിക്കല്‍ വി കെ ബൈജുവിനെയാണ് കൂട്ടിലങ്ങാടി സ്വദേശി ഷഫീഖ് വടക്കുമ്പുറത്തിന്റെ പരാതിയില്‍ മലപ്പുറം പോലിസ് പിടികൂടിയത്.
പരാതിക്കാരനായ ഷഫീഖ് നല്‍കിയ പരാതിയില്‍ ഒന്നര ലക്ഷത്തോളം രൂപയുടെ പാല്‍ ഉല്‍പന്നങ്ങളും ഫ്രീസറുകളും വില്‍പനയ്ക്കായി വാങ്ങിയ ശേഷം പണമോ, ഫ്രീസറുകളോ തിരികെ നല്‍കാതെ ഭീഷണിപ്പെടുത്തിയതായാണ് പരാതി. ഇയാല്‍ക്കെതിരേ പൂക്കോട്ടുംപാടം പോലിസ് സ്‌റ്റേഷനില്‍ ഓപറേഷന്‍ കുബേരയുള്‍പ്പെടെയുള്ള കേസും നിരവധി പരാതികളും നിലവിലുണ്ട്. പ്രതിയെ മലപ്പുറം കോടതി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it