ernakulam local

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ആംപ്യൂളുകളുമായി പിടിയില്‍

മരട്: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി നാലു ആംപ്യൂളുകളുമായി പനങ്ങാട് പോലിസിന്റെ പിടിയിലായി. കോട്ടയം ഭരണങ്ങാനം വില്ലേജില്‍ അളനാട്കരിയില്‍ വാഴേപറമ്പ് വീട്ടില്‍ രാജീവ് എന്ന് വിളിക്കുന്ന ജയേഷാ(35)ണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകീട്ടു കുമ്പളം ഷാപ്പുപടി ജങ്ഷനു സമീപത്തുള്ള ബസ് സ്‌റ്റോപ്പിനു സമീപം വച്ചാണു ഇയാളെ പിടികൂടിയത്.
പോലിസിനെ കണ്ട് ഇയാള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ചുറ്റുപാടും വളഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ വലയിലായതോടെ മയക്കുമരുന്നു സംഘത്തിലെ പ്രധാന കണ്ണിയെയാണ് പോലിസിനു കിട്ടിയത്. പ്രതിക്കെതിരേ വിവിധ പോലിസ് സ്‌റ്റേഷനുകളിലായി നിരവധി കേസുകള്‍ നിലവിലുണ്ട്.
പുതുക്കാട് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കുഴല്‍പണം പിടിച്ചെടുത്ത കേസില്‍ പിടികൊടുക്കാതെ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു ഇയാള്‍.
ആംപ്യൂളുകള്‍ക്ക് പുറമെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് കഞ്ചാവു വില്‍പനയും നടത്തിവരുന്നുണ്ട്. എറണാകുളം ടൗണ്‍ സൗത്ത് പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചന്ദ്രദാസിനു കിട്ടിയ രഹസ്യവിവരത്തില്‍ പനങ്ങാട് സബ് ഇന്‍സ്‌പെക്ടര്‍ പ്രജീഷ് ശശി, അസി. സബ് ഇന്‍സ്‌പെക്ടര്‍ രാജന്‍ പിള്ള, സ്‌പെഷ്യ ലൈസ്ഡ് ഓപറേഷന്‍ ഗ്രൂപ്പ് അംഗങ്ങളായ അനില്‍കുമാര്‍, സജീവ്, ആന്റണി ജോസഫ്, സിപിഒ മാത്യൂ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it