Kottayam Local

നിരവധി കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍

കാഞ്ഞിരപ്പള്ളി: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാഞ്ഞിരപ്പള്ളി പോലിസ് പിടികൂടി.
ആനക്കല്ല് സ്വദേശി അജ്മലിനെയാണ് പിടികൂടിയത്. കഴിഞ്ഞ മാസം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ കപ്പാട് സ്വദേശിയെ കാറില്‍ കയറ്റി മര്‍ദ്ദിച്ച് അവശനാക്കി ഉപേക്ഷിച്ച് കടന്ന കേസിലാണ് എസ്‌ഐ ഷിന്റോ പി കുര്യന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം അജ്മലിനെ പിടികൂടിയത്.
മര്‍ദ്ദനമേറ്റ യുവാവ് കാഞ്ഞിരപ്പള്ളി പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന അജ്മല്‍ കേസെടുത്തതിന്റെ പേരില്‍ എസ്‌ഐ ഫോണിലും സ്റ്റേഷനിലും വിളിച്ച് വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. സംഭവത്തെകുറിച്ച് പോലിസ് പറയുന്നതിങ്ങനെ: കാഞ്ഞിരപ്പള്ളി സ്റ്റേഷനില്‍ തന്നെ 24 കേസുകളിലെ പ്രതിയാണ് അജ്മല്‍.
കൂടാതെ നെയ്യാറ്റികര, കഴകൂട്ടം, പൂജപ്പുര, കൊച്ചി ഹില്‍പാലസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. 2007ല്‍ ഗുണ്ടാ നിയമപ്രകാരം ഒരു വര്‍ഷം ജയിലിലായിരുന്നു. വധശ്രമം, കവര്‍ച്ച, കവര്‍ശ്രമം, സംഘം ചേര്‍ന്ന് നിരപരാധികളെ തട്ടികൊണ്ടു പോകല്‍ എന്നീ കുറ്റകൃത്യങ്ങള്‍ ഇയാളുടെ പേരിലുണ്ട്. 2016 ജനുവരി 10ന് കപ്പാട് സ്വദേശി സുഭാഷ് വീട്ടിലേക്ക് പോകുന്നതിനിടെ വണ്ടനാമലയില്‍ നിന്നും രാത്രി 10ന് കൂട്ടാളികളുമായി ചേര്‍ന്ന് തട്ടികൊണ്ടു പോയി. ഇയാളെ ക്രൂരമായി മര്‍ദിച്ച് തിരികെ വണ്ടനാമലയില്‍ ഇറക്കി വിടുകയായിരുന്നു. ഇയാല്‍ നിരവധി മൊബൈല്‍ സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നു.
കഴിഞ്ഞ ദിവസം അജ്മല്‍ ആനക്കല്ലില്‍ എത്തിയ വിവരം പോലിസിനു ലഭിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ ഇയാളുടെ വീടിനു സമീപത്ത് പോലിസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. എസ്‌ഐ ഷിന്റോ പി കുര്യനോടൊപ്പം അനൂപ് കുമാര്‍, റിച്ചാഡ് സേവ്യര്‍, അനീഷ് കുമാര്‍, ജോണ്‍സണ്‍, സുനില്‍ എം ആര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it