'നിരന്തരം അസഭ്യം പറയുന്ന മോദി രാജ്യത്തിന് അപമാനം'
BY swapna en9 Oct 2015 9:24 AM GMT
swapna en9 Oct 2015 9:24 AM GMT
പാലക്കാട്: നിരന്തരം അസഭ്യം പറഞ്ഞു കൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് അപമാനമാണെന്ന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ അമരീന്ദര്‍ സിങ് രാജ ബ്രാര്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഹൃദയവും കരളും ഫാസിസത്തിനെതിര്, ചെറുത്ത് നില്പ് പ്രക്ഷോഭ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് ചെറിയ കോട്ടമൈതാനത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കോമാളിയെ പോലെയാണ് നരേന്ദ്രമോദിയുടെ പ്രവര്‍ത്തനം. സ്വന്തം ഭാര്യയെ സംരക്ഷിക്കാന്‍ കഴിയാത്ത അദ്ദേഹം ഭാരതത്തിലെ സ്ത്രീകളെ എങ്ങനെ സംരക്ഷിക്കും. ആ ര്‍.എസ്.എസ്സിന്റെ കൈയിലെ പാവയാണ് നരേന്ദ്രമോദിയെന്നും മതേതരത്വം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇനി നടത്തേണ്ടതെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. ശ്രീനാരായണ ഗുരുദേവനെ പോലെയുള്ള നവോത്ഥാനനായകന്മാര് പിറന്ന മണ്ണാണ് കേരളം. രാജ്യത്തെ വെട്ടിമുറിക്കാന്‍ ആരെയും അനുവദിക്കില്ല. ആര്.എസ്.എസ്സിന്റെ കൈകളില്‍ നിന്നും രാജ്യത്തെ രക്ഷിക്കുകയാണ് ഇനിയുള്ള ലക്ഷ്യം. ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് ഫൈനല്‍ പോരാട്ടമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് അധ്യക്ഷനായിരുന്നു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT