Flash News

നിരഞ്ജന്‍ കുമാറിന്റെ മൃതദേഹം വൈകിട്ടോടെ പാലക്കാട്ടെത്തും

നിരഞ്ജന്‍ കുമാറിന്റെ മൃതദേഹം വൈകിട്ടോടെ പാലക്കാട്ടെത്തും
X
neeraj-kumar

മണ്ണാര്‍ക്കാട്: പഞ്ചാബ് പത്താന്‍കോട്ട് വ്യോമസേനാ താവളത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ മരിച്ച മലയാളിയായ നിരഞ്ജന്‍കുമാറിന്റെ മൃതദേഹം  വൈകിട്ടോടെ പാലക്കാട് മണ്ണാര്‍ക്കാട് എത്തും. ബെംഗളുരുവില്‍ നിന്ന് അല്‍പ്പസമയത്തിനുള്ളില്‍ മൃതദേഹവുമായി ഹെലികോപ്റ്റര്‍ പുറപ്പെടും.

പാലക്കാട് എത്തുന്ന മൃതദേഹം പിന്നീട് എളമ്പുലാശ്ശേരിയിലെ കെഎയുപി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. നിരഞ്ജന്റെ കുടുംബവും മൃതദേഹത്തെ അനുഗമിക്കും. ഇന്നലെയാണ് നിരഞ്ജന്‍ കൊല്ലപ്പെട്ടത്.

പത്താന്‍കോട്ടില്‍ കൊല്ലപ്പെട്ട അക്രമിയുടെ ശരീരത്തില്‍ നിന്ന് ഗ്രനേഡ് മാറ്റുമ്പോള്‍ സ്‌ഫോടനമുണ്ടായാണ് നിരഞ്ജന്‍ കൊ്ല്ലപ്പെട്ടത്.  ഭാര്യ: ഡോ. രാധിക. മകള്‍: വിസ്മയ. സഹോദരങ്ങള്‍: ഭാഗ്യലക്ഷ്മി (അധ്യാപിക, ബംഗളൂരു), ശരത് (എയര്‍ഫോഴ്‌സ്, ഡല്‍ഹി), ശശാങ്കന്‍ (എന്‍ജിനീയര്‍ ടിസിഎസ്, ബംഗളൂരു).
Next Story

RELATED STORIES

Share it