palakkad local

നിരഞ്ജന്‍ കുമാറിന്റെ ധീര സ്മരണയില്‍ എളമ്പുലാശ്ശേരി ഗ്രാമം കണ്ണീരണിഞ്ഞു

മണ്ണാര്‍ക്കാട്: പഞ്ചാബ് പത്തന്‍കോട്ട് കൊല്ല—പ്പെട്ട നിരഞ്ജന്‍ കുമാറിന്റെ സ്മരണയില്‍ എളമ്പുലാശ്ശേരി ഗ്രാമം കണ്ണീരമണിഞ്ഞു. എളമ്പുലാശ്ശേരി കളരിക്കല്‍ ശിവരാമന്റെയും പരേതയായ രാജേശ്വരിയുടെ മകനാണ് നിരഞ്ജന്‍കുമാര്‍(35). ഇക്കഴിഞ്ഞ ഓണത്തിനാണ് നിരഞ്ജനും ഭാര്യ ഡോ.രാധികയും മകള്‍ വിസ്മയയും അഛന്ഛന്റെ തറവാട്ടു വീടായ കളരിക്കല്‍ തറവാട്ടിലെത്തിയത്.
നിരഞ്ജന്‍ ജനിച്ചതും വളര്‍ന്നതുമൊം ബംഗളുരുവിലാണ്. എങ്കിലും ഒഴിവുസമയങ്ങളിലെല്ലാം നാട്ടിലെ മുത്തശ്ശിയെയും കുടുംബങ്ങളെയും കാണാനെത്തുമായിരുന്നു. ഇത്തവണ ഓണത്തിനെത്തി വാ തോരാതെ വിശേഷങ്ങള്‍ പങ്കുവെച്ചാണ് നിരഞ്ജന്‍ മടങ്ങിയത്. മകള്‍ വിസ്മയയുടെ കുസൃതികള്‍ കണ്ട് തറവാട്ടിലുള്ളവര്‍ക്കും കൊതി തീര്‍ന്നിരുന്നില്ല. പോയിട്ടു വരാമെന്ന് പറഞ്ഞിറങ്ങുമ്പോള്‍ ആരും കരുതിയി—ല്ല തിരിച്ചു വരാത്ത യാത്ര പറയലാണെന്ന്.
ഇന്നലെ ഉച്ചയോടെയാണ് ചെറിയച്ചഛന്‍ ഹരികൃഷണന്റെ ഫോണിലേക്ക് വിളി വന്നത്. ടിവി ഓണ്‍ ചെയ്തപ്പോള്‍ ഫഌഷ് ന്യൂസ് കണ്ടു. ഇതോടെ ഫോണ്‍ വിളികളും അന്വേഷണങ്ങളുമായി. വാര്‍ത്താ മാധ്യമങ്ങള്‍ നിരയായി കളരിക്കല്‍ തറവാട്ടിലെത്തി. എളമ്പുലാശ്ശേരിയിലെ തറവാട്ടു വീട്ടില്‍ ചെറിയച്ഛന്‍ ഹരികൃഷ്ണനും അമ്മ പത്മാവതി അമ്മയുമാണുള്ളത്. നിരഞ്ജന്റെ അച്ഛനുള്‍പ്പടെയുള്ളവര്‍ ബാംഗ്ലൂരിലും മറ്റുമാണ് സ്ഥിര താമസം. നിരഞ്ജന്‍ ജനിച്ചതും പഠിച്ചതുമൊല്ലാം ബാഗ്ലൂരിലാണ്. വിശേഷ അവസരങ്ങളില്‍ തറവാട്ടിലെത്തുന്നതാണ് രീതി. സൈന്യത്തില്‍ ചേര്‍ന്നതോടെ ഒഴിവ് തീരെ കുറവായിരുന്നു.
ഇക്കഴിഞ്ഞ ഓണത്തിനാണ് അവസാനമായി എത്തിയത്. 2013 മാര്‍ച്ചിലായിരുന്നു നിരഞ്ജന്റെ വിവാഹം. മലപ്പുറം പുലാമന്തോള്‍ പാലൂര്‍ കളരിക്കല്‍ ഗോപാലകൃഷ്ണ പണിക്കരുടെ മകളാണ് ഭാര്യ. മൃതദേഹം എളമ്പുലാശ്ശേരി തറവാട്ടു വീട്ടില്‍ സംസ്‌ക്കരിക്കാനുള്ള ഒരുക്കങ്ങള്‍ ചെറിയച്ഛന്‍ ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്.
മൃതദേഹം എളമ്പുലാശ്ശേരിയിലെ കെഎയുപി സ്‌കൂളില്‍ പൊതുദര്‍ശനത്തിനുവെയ്ക്കാനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. എന്നാല്‍ മൃതദേഹം എളമ്പുലാശ്ശേരിയിലേക്ക് കൊണ്ടു വരുന്നത് സംബന്ധിച്ച് ഇന്നലെ വൈകിട്ടുവരെ ഔ—ദ്യോഗിക വിവരം വീട്ടുകാര്‍ക്ക് കിട്ടിയിട്ടില്ലെന്നറിയുന്നു.നിരഞ്ജന്റെ സഹോദരങ്ങള്‍ ഭാഗ്യലക്ഷ്മി (അധ്യാപിക ബാംഗ്ലൂര്‍), ശരത് (എയര്‍ഫോഴ്‌സ് ഡല്‍ഹി), ശശാങ്കന്‍ (എന്‍ജിനീയര്‍ ടിസിഎസ് ബാംഗ്ലൂര്‍).
Next Story

RELATED STORIES

Share it