Flash News

നിരഞ്ജന്‍ കുമാറിന്റെ കുടുംബത്തിന് 50 ലക്ഷം സര്‍ക്കാര്‍ സഹായം നല്‍കും: മുഖ്യമന്ത്രി

നിരഞ്ജന്‍ കുമാറിന്റെ കുടുംബത്തിന് 50 ലക്ഷം സര്‍ക്കാര്‍ സഹായം നല്‍കും: മുഖ്യമന്ത്രി
X
neeraj-kumar

തിരുവനന്തപുരം: പത്താന്‍കോട്ട് വ്യോമസേനാ ആക്രമണത്തില്‍ കൊല്ലപ്പെട്ട ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 50 ലക്ഷം നല്‍കും. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിരഞ്ജന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കും. മകളുടെ വിദ്യാഭ്യാസത്തിന്റെ പൂര്‍ണ്ണ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ കേണല്‍ നിരഞ്ജന്‍കുമാറിന്റെ മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ കഴിഞ്ഞ ദിവസം സംസ്‌കരിച്ചു. എളമ്പുളാശ്ശേരിയിലെ തറവാട്ട് വളപ്പിലെ കുടുംബ കല്ലറയിലാണ് മൃതദേഹം സംസ്‌കരിച്ചത്. രാവിലെ എളമ്പുളാശ്ശേരി കെഎം യുപി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹം ഉച്ചയ്ക്ക് 12 ഓടെ കളരിക്കല്‍ തറവാട്ടിലെത്തിച്ചു.12.30 ഓടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു.
Next Story

RELATED STORIES

Share it