Kollam Local

നിരക്ക് വര്‍ധനവ്; കൊല്ലം റെയില്‍വേ സ്റ്റേഷനിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

കൊല്ലം: റെയില്‍വേ ടിക്കറ്റ് റദ്ദാക്കാന്‍ ഈടാക്കുന്ന അമിതചാര്‍ജ് പിന്‍വലിക്കണമെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി കബീര്‍ പോരുവഴി ആവശ്യപ്പെട്ടു. കൊല്ലം റെയില്‍വേ സ്‌റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് നല്ലദിനങ്ങള്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോദിസര്‍ക്കാര്‍ കുത്തകകളെ സഹായിച്ചും അടിക്കടി വിലവര്‍ധനവ് നടപ്പിലാക്കിയും പാവങ്ങളെ കണ്ണീരിലാഴ്ത്തിയും സമ്പന്നരുടെ പക്ഷം ചേരുന്ന കാഴ്ചയാണ് കാണുന്നത്. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചും കാമറക്ക് മുന്നില്‍ ഫോസ്‌ചെയ്തും സെല്‍ഫിയെടുത്തും നടക്കുന്ന പ്രധാനമന്ത്രി രാജ്യത്തിനുവേണ്ടിയും കുറച്ചുസമയം മാറ്റിവെയ്ക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. രാജ്യത്തിനുവേണ്ടി ചെലവഴിക്കേണ്ട സമ്പത്ത് വ്യക്തി താല്‍പ്പര്യങ്ങള്‍ക്കായി ചെലവഴിക്കുന്നതായാണ് കാണുന്നത്. ഈസ്ഥിതി തുടര്‍ന്നാല്‍ ഇന്ത്യയിലും ജനകീയ വിപ്ലവം അനിവാര്യമായിവരും. ഈ ജനകീയവിപ്ലവത്തിനും എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ വൈസ്പ്രസിഡന്റ് വി ഷാഹുല്‍ഹമീദ്, ജില്ലാ കമ്മിറ്റിയംഗങ്ങായ എ കെ ഷെരീഫ്, എ എ ഷാഫി, കൊല്ലം മണ്ഡലം ഫ്രസിഡന്റ് നുജൂമുദ്ദീന്‍ സംസാരിച്ചു. പോളത്തോട് നിന്നാരംഭിച്ച മാര്‍ച്ച് റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ പോലിസ് തടഞ്ഞു. ഇരവിപുരം മണ്ഡലം സെക്രട്ടറി താഹിര്‍, ജോയിന്റ് സെക്രട്ടറി സുധീര്‍, കൊല്ലം മണ്ഡലം സെക്രട്ടറി ഷെഫീക്ക് കരുവ, കുണ്ടറ മണ്ഡലം പ്രസിഡന്റ് ഷാജഹാന്‍, സെക്രട്ടറി റിയാസ്, എസ്ഡിടിയു ജില്ലാ ജനറല്‍ സെക്രട്ടറി സുധീര്‍ അയത്തില്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it