നിയുക്ത മുഖ്യമന്ത്രിയെ എസ്ഡിപിഐ അനുമോദിച്ചു

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനെ എസ്ഡിപിഐ നേതാക്കള്‍ അനുമോദനങ്ങള്‍ അറിയിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, എ കെ സലാഹുദ്ദീന്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഇബ്രാഹീം മൗലവി, സെക്രട്ടറി നിസാമുദ്ദീന്‍ തച്ചോണം എന്നിവര്‍ എകെജി സെന്ററില്‍ എത്തിയാണ് പിണറായിയെ സന്ദര്‍ശിച്ചത്. പൊതുമേഖല, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ക്രിയാത്മകമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട നേതാക്കള്‍ പുതിയ സര്‍ക്കാര്‍ കൈക്കൊള്ളുന്ന ജനപക്ഷ സമീപനങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണ വാഗ്ദാനം ചെയ്തു. എസ്ഡിപിഐയുടെ ക്രിയാത്മക നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് പിണറായി പറഞ്ഞു. നിയുക്ത മന്ത്രി ഇ പി ജയരാജനും സന്നിഹിതനായിരുന്നു.
Next Story

RELATED STORIES

Share it