Kottayam Local

നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയില്‍ കൂടുതല്‍ പോളിങ് കുമരകം പഞ്ചായത്തില്‍

കോട്ടയം: തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ കുമരകം പഞ്ചായത്ത് എല്‍പിഎസിലെ 129ാം നമ്പര്‍ പോളിങ് ബൂത്തില്‍.
ഇവിടെ 91.85 ശതമാനം വോട്ടര്‍മാര്‍ വോട്ടു രേഖപ്പെടുത്തി. ഇവിടെയുള്ള 687 വോട്ടര്‍മാരില്‍ 631 പേരും വോട്ടു ചെയ്തു. വനിതാ വോട്ടര്‍മാരുടെ പോളിങ് ശതമാനം ഏറ്റവും കൂടുതല്‍ വൈക്കം നിയോജക മണ്ഡലത്തിലെ പള്ളിയാട് എസ്എന്‍യുപിഎസിലെ 122ാം നമ്പര്‍ പോളിങ് ബൂത്തിലാണ്. പോളിങ് ശതമാനം 91.75. ആകെയുള്ള 582 വനിതാ വോട്ടര്‍മാരില്‍ 534 പേരും സമ്മതിദാന അവകാശം വിനിയോഗിച്ചു. പുരുഷ വോട്ടര്‍മാരില്‍ ഏറ്റവും കൂടുതല്‍ ശതമാനം പോളിങ് നടന്നത് കോട്ടയം നിയോജക മണ്ഡലത്തിലെ പള്ളം സിഎംഎസ് എല്‍പിഎസിലാണ്. പോളിങ് ശതമാനം 98.07. ആകെയുള്ള 518 പുരുഷ വോട്ടര്‍മാരില്‍ 508 പേരും വോട്ടു ചെയ്തു.
ജില്ലയില്‍ ഏറ്റവും കുറവ് പോളിങ് ശതമാനം രേഖപ്പെടുത്തിയത് വൈക്കം നിയോജക മണ്ഡലത്തിലെ വെള്ളൂര്‍ കെഎന്‍ഇആര്‍സിയിലെ 24ാം നമ്പര്‍ പോളിങ് ബൂത്തിലാണ്. പോളിങ് ശതമാനം 44.35. ആകെയുള്ള 602 വോട്ടര്‍മാരില്‍ വോട്ടു ചെയ്തത് 267 പേര്‍ മാത്രം. ഇവിടെ വനിതകളുടെയും പുരുഷന്‍മാരുടെയും ജില്ലയിലെ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനവും രേഖപ്പെടുത്തി. വനിതകളുടെ പോളിങ് ശതമാനം 40.34 ഉം പുരുഷന്‍മാരുടേത് 48.21 മാണ്. ആകെയുള്ള 295 വനിതാ വോട്ടര്‍മാരില്‍ 119 പേര്‍ മാത്രമേ വോട്ടു ചെയ്തിട്ടുള്ളു. 307 പുരുഷ വോട്ടര്‍മാരില്‍ 148 പേരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്.
പാലായില്‍ 79.59 ശതമാനം പുരുഷ വോട്ടര്‍മാരും 75 ശതമാനം സ്ത്രീ വോട്ടര്‍മാരും വോട്ടു ചെയ്തു. കടുത്തുരുത്തി - പുരുഷന്‍ 72.34 ശതമാനം, സ്ത്രീ - 66.53, വൈക്കം-പുരുഷന്‍ 82.24, സ്ത്രീ - 79.33, ഏറ്റുമാനൂര്‍-പുരുഷന്‍- 81.31, സ്ത്രീ- 78.14, കോട്ടയം-പുരുഷന്‍- 79.41, സ്ത്രീ- 76.82, പുതുപ്പള്ളി-പുരുഷന്‍- 78.97, സ്ത്രീ- 75.40, ചങ്ങനാശ്ശേരി-പുരുഷന്‍ 76.72, സ്ത്രീ - 73.88, കാഞ്ഞിരപ്പള്ളി-പുരുഷന്‍- 78.24, സ്ത്രീ- 74.08, പൂഞ്ഞാര്‍-പുരുഷന്‍- 81.65, സ്ത്രീ- 76.69 ശതമാനവും വോട്ട് രേഖപ്പെടുത്തി.
തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 76.90 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ സ്വാഗത് ഭണ്ഡാരി അറിയിച്ചു. മണ്ഡലം-ശതമാനം യഥാക്രമം: പാല-77.25, കടുത്തുരുത്തി-69.39, വൈക്കം-80.75, ഏറ്റുമാനൂര്‍-79.69, കോട്ടയം-78.07, പുതുപ്പള്ളി-77.14, ചങ്ങനാശ്ശേരി -75.25, കാഞ്ഞിരപ്പള്ളി-76.10, പൂഞ്ഞാര്‍-79.15.
Next Story

RELATED STORIES

Share it