Flash News

നിയമസഭാ സമ്മേളനത്തിന് പ്രതിപക്ഷ ബഹളത്തോടെ തുടക്കം

നിയമസഭാ സമ്മേളനത്തിന് പ്രതിപക്ഷ ബഹളത്തോടെ തുടക്കം
X
Niyamasabha-1

തിരുവനന്തപുരം: 13ാം നിയമസഭയുടെ 15ാം സമ്മേളനത്തിന് പ്രതിപക്ഷ ബഹളത്തോടെ തുടക്കം. ബാര്‍ കോഴയില്‍ മന്ത്രി കെ ബാബു രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ബാനറുകളും പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടങ്ങിയത്. ബാബുവിന്റെ രാജിയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി.എന്നാല്‍ ചോദ്യോത്തരവേളയില്‍ ചര്‍ച്ച നടത്തില്ലെന്ന് സ്പീക്കര്‍ അറിയിച്ചു.

ശൂന്യവേളയില്‍ ചര്‍ച്ചയാകമെന്ന സ്പീക്കറുടെ ഉറപ്പില്‍ പ്രതിപക്ഷം ബഹളം താല്‍ക്കാലികമായി അവസാനിപ്പിച്ചു. മന്ത്രി മാണി സമ്മേളനത്തിന് എത്തിയിട്ടില്ല.

ഡിസംബര്‍ 17 വരെ 11 ദിവസമാണ് സഭ സമ്മേളിക്കുന്നത്. 11 ദിവസം ചേരുന്ന സഭാസമ്മേളനത്തില്‍ ഒമ്പതു ദിവസവും നിയമനിര്‍മാണമാണ്. ഹര്‍ത്താല്‍ നിയന്ത്രണ ബില്ല്, മലയാളം ഔദ്യോഗിക ഭാഷയാക്കല്‍, റിയല്‍ എസ്‌റ്റേറ്റ് നിയന്ത്രണം തുടങ്ങിയ സുപ്രധാന ബില്ലുകള്‍ നിയമസഭ പരിഗണിക്കും. ഹോട്ടല്‍ ഭക്ഷണവില ഏകീകരിക്കുന്ന ബില്ല് ഈ സമ്മേളനത്തില്‍ അവതരിപ്പിക്കണോയെന്ന് ഇന്നു ചേരുന്ന കാര്യോപദേശകസമിതി തീരുമാനിക്കും.
ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് ബുധനാഴ്ചയാണ്. കോണ്‍ഗ്രസ്സിലെ പാലോട് രവി പുതിയ ഡെപ്യൂട്ടി സ്പീക്കറാവും. അയോഗ്യനാക്കിയതിനാല്‍ പി സി ജോര്‍ജിന് നിയമസഭയില്‍ പങ്കെടുത്തിട്ടില്ല.
Next Story

RELATED STORIES

Share it