നിയമസഭാ സമ്മേളനം നാളെ

തിരുവനന്തപുരം: 14ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം നാളെ രാവിലെ ഒമ്പതിന് നിയമസഭാ കോംപ്ലക്‌സിലുളള നിയമസഭാ ചേംബറില്‍ ചേരും. സത്യപ്രതിജ്ഞയ്ക്കായി ഹാജരാവുന്ന തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ തങ്ങള്‍ക്ക് റിട്ടേണിങ് ഓഫിസര്‍മാര്‍ നല്‍കിയ ഇലക്ഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ കൈവശം കരുതണം. കൂറുമാറ്റ നിരോധന ചട്ടങ്ങള്‍ അനുസരിച്ചുളള ഡിക്ലറേഷന്‍ ഫോറം 3 ഒപ്പിട്ടത് സത്യപ്രതിജ്ഞാവേളയില്‍ ഹാജരാക്കണമെന്നും സെക്രട്ടറി ഇന്‍—ചാര്‍ജ് അറിയിച്ചു.
Next Story

RELATED STORIES

Share it