നിയമസഭാ ബജറ്റ് സമ്മേളനം ഫെബ്രുവരി 5ന് ആരംഭിക്കും

തിരുവനന്തപുരം: നിയമസഭയുടെ 2016-17 സാമ്പത്തികവര്‍ഷത്തെ ബജറ്റ് സമ്മേളനം ഫെബ്രുവരി 5ന് ആരംഭിക്കും. ബജറ്റ് അവതരണവും അനുബന്ധമായ വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കുകയുമാണ് 16ാമത് സമ്മേളനത്തിന്റെ പ്രധാന അജണ്ട. രാവിലെ 9ന് ഗവര്‍ണറുടെ പ്രസംഗത്തോടെയാണു സമ്മേളനത്തിന്റെ തുടക്കം. 8ന് മുന്‍ സ്പീക്കര്‍ എ സി ജോസിന്റെ നിര്യാണാര്‍ഥം റഫറന്‍സ് നടത്തും.
8ന് ചേരുന്ന കാര്യോപദേശകസമിതി യോഗത്തില്‍ സഭയില്‍ വരുന്ന ബില്ലുകളെപ്പറ്റി തീരുമാനമെടുക്കും. 12നു രാവിലെ 9നാണ് ബജറ്റ് അവതരണം. വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയും വോട്ടെടുപ്പും 22നു നടക്കും.
ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി കക്ഷിനേതാക്കളുടെ യോഗം സ്പീക്കര്‍ എന്‍ ശക്തന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, മന്ത്രിമാരായ വി കെ ഇബ്രാഹിം കുഞ്ഞ്, അനൂപ് ജേക്കബ്, ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, എംഎല്‍എമാരായ സി ദിവാകരന്‍ (സിപിഐ), മാത്യു ടി തോമസ് (ജെഡിയു-എസ്), എ കെ ശശീന്ദ്രന്‍ (കേരളാ കോണ്‍ഗ്രസ് എസ്), കെ ബി ഗണേഷ് കുമാര്‍ (കേരളാ കോണ്‍ഗ്രസ്-ബി), എ എ അസീസ് (ആര്‍എസ്പി), ടി എ അഹ്മദ് കബീര്‍ (മുസ്‌ലിംലീഗ്) പങ്കെടുത്തു.
Next Story

RELATED STORIES

Share it