kozhikode local

നിയമസഭാ തിരഞ്ഞെ ടുപ്പ്: പ്രശ്‌നബാധിത ബൂത്തുകളില്‍ അക്ഷയ വഴി വെബ് കാസ്റ്റിങ്

കോഴിക്കോട്: ജില്ലയില്‍ പ്രശ്‌നബാധിത ബൂത്തുകളായി കണ്ടെത്തിയിട്ടുളള 606 ബൂത്തുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ വെബ് കാമറകള്‍ സ്ഥാപിക്കും. ജില്ലയിലെ 174 അക്ഷയകേന്ദ്രങ്ങളില്‍ നിന്നായി ഏകദേശം 750-800 ഓപ്പറേറ്റര്‍മാരെ തിരഞ്ഞെടുക്കും.
ഒരു ബൂത്തില്‍ ഒരു ഓപ്പറേറ്റര്‍ എന്ന രീതിയില്‍ നിയമിക്കുന്നതോടൊപ്പം 25-30 പേരെ കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലും നിയമിക്കും. തിരഞ്ഞെടുക്കുന്ന ഓപ്പറേറ്റര്‍മാര്‍ക്കായി ഒരു ദിവസത്തെ പരിശീലനവും നല്‍കും. വോട്ടെടുപ്പിനു മുമ്പായി ഒരു ദിവസത്ത ട്രയല്‍ റണ്ണും നടത്തും. സംസ്ഥാന ഐടി മിഷന്റെ നേതൃത്വത്തിലാണ് സംരംഭത്തിനു വേണ്ട സാങ്കേതിക പിന്തുണ നല്‍കുക. ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് കണക് ഷന്‍ ഇതിനായി സംവിധാനിക്കും. വെബ് കാമറകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവ അക്ഷയകേന്ദ്രങ്ങളാണ് ഒരുക്കുക.
ഓപ്പറേറ്റര്‍മാരെയും സംരംഭകരാണ് ലഭ്യമാക്കുക. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്നും ഒരാള്‍ എന്ന തോതില്‍ 13 അക്ഷയ സംരംഭകരുടെ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
സി എന്‍ അനില്‍(വടകര),സി ഹര്‍ഷകുമാരന്‍ (എലത്തൂര്‍), അബ്ദുല്‍ബാരി (കോഴിക്കോട് നോര്‍ത്ത്), സി.സരിത (കോഴിക്കോട് സൗത്ത്), സി പി ബലരാമന്‍ (ബാലുശ്ശേരി), സുധാകരന്‍ (കുറ്റിയാടി), വി പി രാജേഷ് (കുന്ദമംഗലം), കെ പി നസീര്‍ (കൊടുവളളി), ജിനേഷ് ജോസ് (തിരുവമ്പാടി), എം പി ശ്രീന (കൊയിലാണ്ടി), അബ്ദുല്‍ നാസര്‍ (ബേപ്പൂര്‍), ശ്യാം സുന്ദര്‍ ബിജോയ് (പേരാമ്പ്ര), എം കെ മഹമ്മൂദ് (നാദാപുരം) എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
Next Story

RELATED STORIES

Share it