kozhikode local

നിയമസഭാ തിരഞ്ഞെടുപ്പ്: സിദ്ദീഖും ആദമും കെ കെ രമയും അബ്ദുല്‍വഹാബും പത്രിക സമര്‍പ്പിച്ചു

കോഴിക്കോട്: കുന്ദമംഗലം മണ്ഡലത്തില്‍ മല്‍സരിക്കുന്ന അഡ്വ. ടി സിദ്ദീഖും ബേപ്പൂര്‍ മണ്ഡലത്തില്‍ മല്‍സരിക്കുന്ന എം പി ആദം മുല്‍സിയും സൗത്ത് മണ്ഡലത്തില്‍ മല്‍സരിക്കുന്ന ഇടത് സ്ഥാനാര്‍ഥി പ്രഫ. എ പി അബ്ദുല്‍വഹാബും വടകര ഇടതുപക്ഷ ഐക്യമുന്നണി സ്ഥാനാര്‍ഥി കെകെ രമയും പത്രിക സമര്‍പ്പിച്ചു. രാവിലെ പതിനൊന്നിന് സിവില്‍ സ്റ്റേഷനില്‍ വരണാധികാരി പ്രീതാ മേനോന്‍ മുമ്പാകെ ടി സിദ്ദിഖ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
ഡിസിസി പ്രസിഡന്റ് കെ സി അബു, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ.പി ശങ്കരന്‍, യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ പി കെ ഫിറോസ്, നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ കെ മൂസ്സമൗലവി, കണ്‍വീനര്‍ സി മാധവദാസ്, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ ചോലക്കല്‍ രാജേന്ദ്രന്‍, ദിനേശ് പെരുമണ്ണ, വിനോദ് പടനിലം, എടക്കുനി അബ്ദുറഹിമാന്‍, ഇ എം ജയപ്രകാശന്‍, കുന്ദമംഗലം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് എം പി കേളുക്കുട്ടി, പെരുവയല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് എ ഷിയാലി, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ്, കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി കെ സീനത്ത്, യു ഡി എഫ് കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി ചെയര്‍മാന്‍ ഖാലിദ് കിളിമുണ്ട, കണ്‍വീനര്‍ ബാബു നെല്ലൂളി, കെ പി കോയ, കെ പി രാജന്‍, പി ശിവദാസന്‍ നായര്‍, ഭക്തോത്തമന്‍, രാജന്‍ മാമ്പറ്റ ചാലില്‍ തുടങ്ങിയ നേതാക്കള്‍ അനുഗമിച്ചു. സിവില്‍ സ്റ്റേഷനില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ മുമ്പാകെയാണ് എം പി ആദംമുല്‍സി പത്രിക സമര്‍പ്പിച്ചത്. ഡിസിസി പ്രസിഡന്റ് കെ സി അബു, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം സി മായിന്‍ഹാജി, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ.പി ശങ്കരന്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം സി റസാക്ക്, ജനതാദള്‍ പ്രതിനിധി അബ്ദുള്‍അലി, ആര്‍എസ്പി പ്രതിനിധി ബാബു, കേരളാ കോണ്‍ഗ്രസ് പ്രതിനിധി സന്തോഷ്, സിഎംപി പ്രതിനിധി ബാപ്പൂട്ടി, ഫറോക്ക് മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ വി മുഹമ്മദ് ഹസ്സന്‍ തുടങ്ങിയവര്‍ അനുഗമിച്ചു. രാവിലെ കോഴിക്കോട് ബീച്ചിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ഉച്ചയോടു കൂടിയാണ് പ്രഫ.എ പി അബ്ദുല്‍വഹാബ് എരഞ്ഞിപാലത്തെ സെയില്‍സ് ടാക്‌സ് ഓഫിസില്‍ എത്തി പത്രിക സമര്‍പ്പിച്ചത്. കോമ്മേര്‍ഷ്യല്‍ ടാക്‌സ് ഇന്റലിജെന്റ്‌സ് ഡെപ്യൂട്ടി കമ്മിഷണര്‍ സി ബാലചന്ദ്രന്‍ പത്രിക ഏറ്റു വാങ്ങി. ടി ദാസന്‍, എല്‍ഡിഎഫ് മണ്ഡലം സെക്രട്ടറി സി പി മുസാഫര്‍ അഹമ്മദ്, പ്രസിഡന്റ് ജോബ് കാട്ടൂര്‍, ഐഎന്‍എല്‍ ദേശിയ സെക്രട്ടറി അഹമ്മദ് ദേവര്‍ കോവില്‍ എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. കാനങ്ങാട്ട് ഹരിദാസന്‍, എ ടി അബ്ദുള്ളകോയ, മേലടി നാരായണന്‍, ടി വി കുഞ്ഞായിന്‍ കോയ, എീ ബിജുലാല്‍, പി ടി ആസാദ്, സി പി അബ്ദുല്‍ ഹമീദ്, ഷര്‍മദ് ഖാന്‍ എന്നിവരും സന്നിഹിതരായിരുന്നു
ആര്‍എംപി നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ഐക്യമുന്നണി സ്ഥാനാര്‍ത്ഥി കെ കെ രമ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്നലെ 12 മണിയോടെ വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലാണ് പത്രികാ സമര്‍പ്പണം നടന്നത്. മണ്ഡലം ഉപ വരണാധികാരി എം സുരേശനു മുമ്പാകെ മൂന്നുസെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. കുഞ്ഞിപ്പള്ളിയില്‍നിന്നും പ്രവര്‍ത്തകരോടും നേതാക്കളോടുമൊപ്പം പ്രകടനമായി എത്തിയാണ് രമ പത്രിക സമര്‍പ്പിച്ചത്. എന്‍ വേണു, കെ പി പ്രകാശന്‍ എന്‍ മോഹനന്‍ എന്നീ നേതാക്കളോടൊപ്പമാണ് പത്രികാസമര്‍പ്പണത്തിന് എത്തിയത്. വടകരയില്‍ നല്ല വിജയപ്രതീക്ഷയാണ് ഉള്ളതെന്ന് രമ പറഞ്ഞു. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കേരളരാഷ്ട്രീയത്തില്‍ പുതിയ അധ്യായം രചിക്കുന്നതാവും വടകരയിലെ ഫലമെന്നും രമ പ്രസ്താവിച്ചു.
പത്രികയോടൊപ്പം സമര്‍പ്പിച്ച സ്വത്തുവിവരങ്ങളില്‍ 13 സെന്റ് സ്ഥലവും 1100 സ്‌ക്വയര്‍ഫീറ്റ് വീടും മകനും തനിക്കും തുല്ല്യ അവകാശമുള്ളതാണെന്ന് കാണിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it