kasaragod local

നിയമസഭാ തിരഞ്ഞെടുപ്പ് വരണാധികാരികളെ നിയമിച്ചു

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്ക് വരണാധികാരികളെയും ഉപവരണാധികാരികളെയും നിയമിച്ചു.
മഞ്ചേശ്വരം മണ്ഡലത്തിലെ വരണാധികാരിയായി ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) സി ജയനെയും (8547616043) ഉപവരണാധികാരിയായി മഞ്ചേശ്വരം ബിഡിഒ പി വി ജസീറിനെയും (9562242370) നിയമിച്ചു.
കാസര്‍കോട് മണ്ഡലം വരണാധികാരിയായി ജില്ലാ പ്ലാനിങ് ഓഫിസര്‍ പി ഷാജിയെയും (9446566790) ഉപവരണാധികാരിയായി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍എ) എ ശ്രീവത്സനെയും (9895796238) ഉദുമ മണ്ഡലം വരണാധികാരിയായി ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) ബി അബ്ദുന്നാസര്‍ (8547616040) ഉപവരണാധികാരിയായി കാസര്‍കോട് തഹസില്‍ദാര്‍ (ആര്‍ആര്‍) അഹമ്മദ് കബീറിനെയും (94474541 22) കാഞ്ഞങ്ങാട് മണ്ഡലം വരണാധികാരിയായി സബ് കലക്ടര്‍ മൃണ്‍മയി ജോഷിയെയും (9447100298) ഉപവരണാധികാരിയായി കാഞ്ഞങ്ങാട് ബിഡിഒ വി സുരേഷ് കുമാറിനെയും (9847457128) തൃക്കരിപ്പൂര്‍ മണ്ഡലം വരണാധികാരിയായി ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ ആര്‍) ഇ ജെ ഗ്രേസിയെയും (85476 16041) ഉപവരണാധികാരിയായി നീലേശ്വരം ബിഡിഒ കെ വി നാരായണനെയും (944647 6844) നിയമിച്ചു.
Next Story

RELATED STORIES

Share it