palakkad local

നിയമസഭാ തിരഞ്ഞെടുപ്പ്: മുന്നണികള്‍ ചര്‍ച്ച തുടങ്ങി

പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രിലില്‍ നടക്കുമെന്നിരിക്കെ പ്രമുഖ മുന്നണികളെല്ലാം തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ പാലക്കാട്ട് തുടങ്ങി. സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബൂത്ത്, വാര്‍ഡ്, പഞ്ചായത്തുതലം തുടങ്ങി അടിത്തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇടതു പക്ഷം ആരംഭംകുറിച്ചിരിക്കുന്നത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വിജയം നല്‍കുന്ന ആത്മവിശ്വാസവുമായാണ് ജില്ലയില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാനത്ത് ആദ്യമായി ഒരു നഗരസഭ ഭരണം പിടിച്ചെടുത്ത ആത്മവിശ്വാസത്തിലാണ് ബിജെപിയെങ്കിലും നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയില്ലെന്ന അവസ്ഥയാണ് ഇപ്പോള്‍ പാലക്കാട്ടുള്ളത്. കോണ്‍ഗ്രസാവട്ടെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണങ്ങളും കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളുമെല്ലാം തല വേദനയാണ്.
സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരളാ മാര്‍ച്ച് സമാപിച്ചതിന് ശേഷം മാത്രമേ എല്‍ഡിഎഫില്‍ ഔദ്യോഗികമായുള്ള തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിക്കുകയുള്ളുവെങ്കിലും ബുത്ത് തല പ്രവര്‍ത്തനങ്ങള്‍ സിപിഎം സ്വന്തം നിലയില്‍ ആരംഭിച്ചു കഴിഞ്ഞു.
ചിറ്റൂരില്‍ നിര്‍ണായക ശക്തിയായ ജനതാദള്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ ചിറ്റൂര്‍ സീറ്റ് ചോദിക്കുമെന്ന് ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റ് കെ ആര്‍ഗോപിനാഥ് വ്യക്തമാക്കി.ജനതാദളിന്റെ സ്ഥാനാര്‍ഥിയായി കെ കൃഷ്ണന്‍കുട്ടി തന്നെ മല്‍സര രംഗത്ത് ഇറങ്ങുമെന്നു തന്നെയാണ് സൂചന.ഈ നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ ജനതാദള്‍ ചിറ്റൂരില്‍ ആരംഭിച്ചു കഴിഞ്ഞു.
Next Story

RELATED STORIES

Share it