palakkad local

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം: മതിലുകളില്‍ വര്‍ണം വിതറി കൊച്ചുകലാകാരന്‍

എം വി വീരാവുണ്ണി

പട്ടാമ്പി: വേനലവധിയില്‍ കളിച്ചുതിമിര്‍ക്കുന്ന കൗമാരകൂട്ടങ്ങളില്‍ നിന്ന് വ്യത്യസ്ഥനായി മാറുകയാണ് സല്‍മാനുല്‍ ഫാരിസ് എന്നഎട്ടാംക്ലാസുകാരന്‍. തിരഞ്ഞടുപ്പ് പ്രാചരണത്തിന്റെ ഭാഗമായുള്ള ചുമരെഴുത്തുകളില്‍ മുഴുകിയിരിക്കുന്ന ഈ ബാലന്‍ വിളയൂര്‍ കുപ്പൂത്ത് സ്വദേശിമുല്ലപ്പറ്റ ഉമ്മറിന്റെ മകനാണ്. പട്ടാമ്പി മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി മുഹമ്മദ് മുഹ്‌സിന് വോട്ടഭ്യര്‍ഥിച്ചുള്ള ചുമെഴുത്തിന്റെ തിരക്കിലാണിപ്പോള്‍.
മുഹ്‌സിനെ വിജയിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയോടൊപ്പം തിരഞ്ഞടുപ്പ് ചിഹ്നമായ അരിവാളും നെല്‍കതിരും മനോഹരമായി വരക്കുകയും ചെയ്തിട്ടുണ്ട് ഈ കൊച്ചുകലാകാരന്‍. കലോല്‍സവങ്ങളിലും മറ്റും ചിതരചന മല്‍സരങ്ങളില്‍ പങ്കെടുത്ത് അനേകം സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കുപ്പൂത്ത്, പാലൊളിക്കുളമ്പ് പ്രദേശങ്ങളില്‍ മതിലുകളിലും മറ്റും കാണുന്ന തെരഞ്ഞടുപ്പ് ചുവരെഴുത്തുകളില്‍ പലതും ഫാരിസിന്റേതാണ്. തെരഞ്ഞടുപ്പിന്റെ ഗൗരവങ്ങളില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ലെങ്കിലും ഈ രംഗം നന്നായി ആസ്വദിക്കുന്നതായി എടപ്പലം പി ടി എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ സല്‍മാനുല്‍ ഫാരിസ് പറഞ്ഞു.
Next Story

RELATED STORIES

Share it