palakkad local

നിയമസഭാ തിരഞ്ഞെടുപ്പ് പുതിയ അപേക്ഷകര്‍ 78632: അന്തിമ വോട്ടര്‍ പട്ടിക 29ന്

പാലക്കാട്: ജില്ലയില്‍ 21,56,251 വോട്ടര്‍മാരാണ് കഴിഞ്ഞ ജനുവരി ഒന്നാം തീയതിവരെയുള്ള വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നതെന്നും 78,632 പുതിയ അപേക്ഷകള്‍ ലഭിച്ചുവെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍പട്ടികയിലെ ആകെ ലഭിച്ച 78,632 അപേക്ഷകളില്‍ 41,232 എണ്ണം തീര്‍പ്പാക്കിയതായും 37,400 എണ്ണം പരിഹരിക്കാനുണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഇവയുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ 27ന് പൂര്‍ത്തിയാക്കി 29ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് താലൂക്ക്, അപേക്ഷകരുടെ എണ്ണം, തീര്‍പ്പാക്കിയവ, നീക്കിയിരുപ്പ് എന്നിവ ക്രമത്തില്‍- ഒറ്റപ്പാലം: 7015, 3022, 3993. ചിറ്റൂര്‍: 11146, 4092, 7054. ആലത്തൂര്‍: 5493, 3641, 1852. പാലക്കാട്: 16383, 9084, 7299. മണ്ണാര്‍ക്കാട്: 4111, 1637, 2474. പട്ടാമ്പി: 9223, 4192, 5031. ഫോം 6 എ (വോട്ടര്‍ പട്ടിക തിരുത്തില്‍) പ്രകാരം ആകെ 371 അപേക്ഷകളില്‍ 51 എണ്ണം തീര്‍പ്പാക്കുകയും 320 അപേക്ഷകള്‍ തീര്‍പ്പാക്കാനുമുണ്ട്. ഒറ്റപ്പാലം 44, 9, 35. ചിറ്റൂര്‍ : 11, 0 ,11 . ആലത്തൂര്‍: 31, 12, 19.പാലക്കാട്: 52, 4, 48. മണ്ണാര്‍ക്കാട്: 16, 5, 11. പട്ടാമ്പി: 217, 21, 196.ഫോം ഏഴ് എ (പേര് ഉള്‍പ്പെടുത്തിയതിലെ ആക്ഷേപം) പ്രകാരം ജില്ലയിലാകെ 5237 അപേക്ഷകളില്‍ 1634 തീര്‍പ്പാക്കുകയും 3603 തീര്‍പ്പാക്കാനുണ്ട്.
ഫോം എട്ട് (വിവരങ്ങള്‍ തിരുത്തല്‍) പ്രകാരം 12509 അപേക്ഷകളില്‍ 9496 എണ്ണം തീര്‍പ്പാക്കുകയും 3013 തീര്‍പ്പാക്കാനുമുണ്ട്. (ഒറ്റപ്പാലം -2279, 1728, 551. ചിറ്റൂര്‍-2739, 1974, 765. ആലത്തൂര്‍-1369, 1140, 229. പാലക്കാട്-3718, 3060, 658.മണ്ണാര്‍ക്കാട്-1266, 860, 406, പട്ടാമ്പി-1138, 734, 404.ഫോം എട്ട് എ (സ്ഥാനം മാറ്റുന്നതിന്) പ്രകാരം ഒറ്റപ്പാലം-769, 400, 369. ചിറ്റൂര്‍-962, 499, 463. ആലത്തൂര്‍-603, 408,195. പാലക്കാട്-1757, 1052, 705, മണ്ണാര്‍ക്കാട്-469, 239, 230. പട്ടാമ്പി-2584, 1785, 799. ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ഏപ്രില്‍ 18 മുതല്‍ 21വരെ വീടുകള്‍ സന്ദര്‍ശിച്ച് പരിശോധനകള്‍ക്കായി നിയോഗിച്ചുവെന്നും 29ന് അവസാന വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it