kasaragod local

നിയമസഭാ തിരഞ്ഞെടുപ്പ്: നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചു

കാസര്‍കോട്: നിയമസഭാതിരഞ്ഞെടുപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വിവിധ വിഭാഗങ്ങളില്‍ ജില്ലാതല നോഡല്‍ ഓഫിസര്‍മാരെ ജില്ലാകലക്ടര്‍ ഇ ദേവദാസന്‍ നിയമിച്ചു. മാന്‍ പവര്‍ മാനേജ്‌മെന്റ് നോഡല്‍ ഓഫിസര്‍മാരായി ദാരിദ്ര്യലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ അനില്‍ ബാബു, കലക്ടറേറ്റ് ജൂനിയര്‍ സൂപ്രണ്ട് പി ഉദയകുമാര്‍, ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ മാനേജ്‌മെന്റ് നോഡല്‍ ഓഫിസറായി കാസര്‍കോട് അഡീഷണല്‍ തഹസില്‍ദാര്‍ ജയരാജന്‍ വൈക്കത്ത്, ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് ആര്‍ടിഒ പി എച്ച് സാദിഖ് അലി, ട്രെയിനിങ മാനേജ്‌മെന്റ് വെള്ളരിക്കുണ്ട് അഡീഷണല്‍ തഹസില്‍ദാര്‍ കെ അംബുജാക്ഷന്‍ എന്നിവരെ നിയമിച്ചു.
കലക്ടറേറ്റ് ഫിനാന്‍സ് ഓഫിസര്‍ കെ കുഞ്ഞമ്പു നായരെ മെറ്റീരിയല്‍ മാനേജ്‌മെന്റ് നോഡല്‍ ഓഫിസറായും മാതൃകാ പെരുമാറ്റച്ചട്ട നിര്‍വ്വഹണം ഉറപ്പു വരുത്തുന്നതിനുള്ള നോഡല്‍ ഓഫിസറായും ക്രമസമാധാന പാലനത്തിനും ജില്ലാ സുരക്ഷാ ആസൂത്രണത്തിന്റെയും നോഡല്‍ ഓഫിസറായും എഡിഎം വി പി മുരളീധരനെയും തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിനുള്ള സമിതിയുടെ നോഡല്‍ ഓഫിസറായി ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹനെയും നിയമിച്ചു.
തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ നോഡല്‍ ഓഫിസര്‍ മഞ്ചേശ്വരം അഡീഷണല്‍ തഹസില്‍ദാര്‍ കെ ശശിധര ഷെട്ടിയാണ്. ബാലറ്റ് പേപ്പര്‍, ഡമ്മി ബാലറ്റ് എന്നിവയുടെ നോഡല്‍ ഓഫിസറായി ഫിനാന്‍സ് ഓഫിസര്‍ കെ കുഞ്ഞമ്പു നായരെ നിയമിച്ചു. വാര്‍ത്താ വിതരണം മാധ്യമച്ചുമതലയുള്ള നോഡല്‍ ഓഫിസര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ ടി ശേഖരനാണ്.
കംപ്യൂട്ടര്‍വല്‍ക്കരണത്തിന്റെ നോഡല്‍ ഓഫിസര്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ വി എസ് അനിലും എസ്‌വിഇഇപി നോഡല്‍ ഓഫിസറായി കലക്ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ട് വി എ ജൂഡി, ഹെല്‍പ്പ്‌ലൈന്‍ പരാതി പരിഹാര നോഡല്‍ ഓഫിസറായി ജില്ലാ ലോ ഓഫിസര്‍ എം സീതാരാമ, എസ്എംഎസ് മോണിറ്ററിങ് നോഡല്‍ ഓഫിസറായി സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) ഗോവിന്ദന്‍ പലങ്ങാട്, ആന്റി ഡിഫേയ്‌സ്‌മെന്റ് നോഡല്‍ ഓഫിസറായി ദേശീയപാത സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍എ) എ കെ രാമേന്ദ്രന്‍ എന്നിവരെ നിയമിച്ചു.
Next Story

RELATED STORIES

Share it