palakkad local

നിയമസഭാ തിരഞ്ഞെടുപ്പ്: തിരഞ്ഞടുപ്പ് അനുമതികള്‍ക്കായി പ്രത്യേകസംഘത്തെ നിയോഗിച്ചു

പാലക്കാട്: തെരഞ്ഞെടുപ്പു പരാതികളും (ഇ പരിഹാരം), അനുവാദം ലഭിക്കേണ്ടവയ്ക്കും (ഇ അനുമതി) ഇനി ഓണ്‍ലൈനിലൂടെയാണ് അപേക്ഷിക്കേണ്ടതെന്നും അവക്ക് പ്രത്യേകം ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയാതായി ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം 22 മുതല്‍ നടക്കുന്നതിന്റെ ഭാഗമായി പൊതുയോഗങ്ങള്‍, അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍, മൈക്ക്, പ്രകടനം തുടങ്ങി ഹെലികോപ്ടര്‍ ഇറങ്ങുന്നതുവരെയുള്ള ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലെ അനുമതികള്‍ ലഭിക്കുന്നതിന് ഓണ്‍ലൈനായോ, അക്ഷയകേന്ദ്രങ്ങള്‍ മുഖേനയോ തെരഞ്ഞടുപ്പ് ഏജന്റുമാര്‍ക്കോ സ്ഥാനാര്‍ഥിക്കോ അപേക്ഷിക്കാവുന്നതാണ്.
തിരഞ്ഞെടുപ്പു ചട്ടലംഘന പരാതികള്‍, അഴിമതികള്‍, വോട്ടേഴ്‌സ് കാര്‍ഡുമായി ബന്ധപ്പെട്ട പരാതികള്‍ തുടങ്ങിവയും വേേു://ംംം.രലീ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റ് വഴി നല്‍കാം. കൂടാതെ ുമഹമസമറ.ിശര.ശി എന്ന വെബ്‌സൈറ്റ് തുറന്ന് ലഹലരശേീി2016 ലിങ്കില്‍ പോയാല്‍ ജില്ലയിലെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച വിവരങ്ങളും ലഭിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.ഇ അനുമതി - ഇ പരിഹാരം എന്നിവയിലൂടെ ലഭിക്കേണ്ട സേവനങ്ങള്‍ക്ക് പരാതിക്കാരന്റെ മൊബൈല്‍ നമ്പര്‍ അനിവാര്യമാണ്.
മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ മാത്രമെ സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളു എന്നതിനാല്‍ അക്ഷയകേന്ദ്രം ജീവനക്കാരുടെയോ മറ്റുള്ളവരുടെയോ നമ്പര്‍ നല്‍കരുതെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.
എഴുതിയ പരാതികള്‍, വീഡിയോ, ഫോട്ടോഗ്രാഫ് എന്നിവ അറ്റാച്ച് ചെയ്ത് നല്‍കുന്നതിനും സൈറ്റുകളില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇ പരാതികള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു. ഇലക്ഷന്‍ സംബന്ധമായ എല്ലാ പരാതികള്‍ക്കും സംശയങ്ങള്‍ക്കും ടോള്‍ ഫ്രീനമ്പര്‍ പ്രവര്‍ത്തനം തുടങ്ങി. ഫോണ്‍: 18004251709.
Next Story

RELATED STORIES

Share it