thiruvananthapuram local

നിയമസഭാ തിരഞ്ഞെടുപ്പ് : ജില്ലയില്‍ ഇന്നലെ ലഭിച്ചത് 30 എണ്ണം; പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ ജില്ലയില്‍ ഇന്നലെ സമര്‍പ്പിച്ചത് 30 പേര്‍. ഇതോടെ ആകെ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം 80 ആയി.
നെടുമങ്ങാട് അഞ്ചും അരുവിക്കര, കോവളം മണ്ഡലങ്ങളില്‍ നാലു വീതവും പത്രികകളാണ് സമര്‍പ്പിച്ചത്. ആറ്റിങ്ങല്‍, നേമം, പാറശ്ശാല മണ്ഡലങ്ങളില്‍ മൂന്നു വീതവും വര്‍ക്കല, തിരുവനന്തപുരം മണ്ഡലങ്ങളില്‍ രണ്ടു വീതവും വാമനപുരം, കഴക്കൂട്ടം, കാട്ടാക്കട, നെയ്യാറ്റിന്‍കര മണ്ഡലങ്ങളില്‍ ഒന്നു വീതവും പത്രികകള്‍ ലഭിച്ചു.
നെടുമങ്ങാട് മണ്ഡലത്തിലേക്ക് എം ചന്ദ്രകുമാരന്‍ നായര്‍ (സിപിഐ- ഡമ്മി), സി അജികുമാര്‍ (ശിവസേന), ഇ സുല്‍ഫിക്കര്‍ (പിഡിപി), ജി ഷിബു (സ്വത.), എം ജെ ബിപിന്‍ (ബിഎസ്പി) എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്.
അരുവിക്കരയിലേക്ക് എല്‍ വിശ്വനാഥന്‍ (സ്വത.), അജിത (സ്വത.), എം അബ്ദുല്‍ ജലീല്‍ (സ്വത.), ചിത്രലേഖ (ബിഎസ്പി) എന്നിവരും കോവളം മണ്ഡലത്തിലേക്ക് എം വിന്‍െസന്റ് (കോണ്‍-ഐ), അഡ്വ. കെ ആര്‍ അനീഷ് (ബിഎസ്പി), എ സില്‍വെസ്റ്റര്‍ (തൃണമൂല്‍ കോണ്‍.) എം സി ജയലാല്‍ (സ്വത.) എന്നിവരും പത്രിക സമര്‍പ്പിച്ചു.
ആറ്റിങ്ങല്‍ മണ്ഡലത്തിലേക്ക് ആര്‍ രാജേഷ് (സ്വത.), രാജി (ബിജെപി), പി പ്രതീഷ്‌കുമാര്‍ (എന്‍സിഎസ്ബിഎം), നേമം മണ്ഡലത്തിലേക്ക് ജെ വിക്രമന്‍ (പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി), ജെയിന്‍ വില്‍സണ്‍ (സ്വത.), ഹരി (സിപിഎം- ഡമ്മി), പാറശ്ശാല മണ്ഡലത്തിലേക്ക് ടി മോഹന്‍രാജ് (സ്വത.), എ ടി ജോര്‍ജ് (കോണ്‍-ഐ), വി ശെല്‍വന്‍ (ടിഎംസി) എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്.
വര്‍ക്കല മണ്ഡലത്തിലേക്ക് ഭാസിധരന്‍ നായര്‍ (സ്വത.), ഷാജഹാന്‍ (സിപിഎം-ഡമ്മി), തിരുവനന്തപുരം മണ്ഡലത്തിലേക്ക് പ്രവീണ്‍ അരിമ്പ്രാത്തൊടിയില്‍ (സ്വത.), ശ്രീശാന്ത് (ബിജെപി), വാമനപുരം മണ്ഡലത്തിലേക്ക് ഇ നിസാമുദ്ദീന്‍ (എസ്ഡിപിഐ), കഴക്കൂട്ടം മണ്ഡലത്തിലേക്ക് ജി സദാനന്ദന്‍ (സിപിഎം- ഡമ്മി), കാട്ടാക്കട മണ്ഡലത്തിലേക്ക് അഷറഫ് (എസ്ഡിപിഐ), നെയ്യാറ്റിന്‍കര മണ്ഡലത്തിലേക്ക് വൈ അനില്‍കുമാര്‍ (സ്വത.) എന്നിവരും പത്രിക നല്‍കി.
Next Story

RELATED STORIES

Share it