നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയിലെ 11 പോളിങ് സ്റ്റേഷനുകള്‍ക്കു മാറ്റം
BY Sumeera SMR19 April 2016 5:56 AM GMT
Sumeera SMR19 April 2016 5:56 AM GMT
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനു സൗകര്യം കുറഞ്ഞ 11 പോളിങ് ബൂത്തുകള്‍ പുതിയ കെട്ടിടത്തിലേക്കു മാറ്റിയതായി കലക്ടര്‍ സ്വാഗത് ഭണ്ഡാരി അറിയിച്ചു.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്ന് തയ്യാറാക്കിയ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചു. പഴക്കംചെന്ന കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റേണ്ടി വന്നതിനാലും പുനര്‍നിര്‍മാണം നടക്കുന്നതിനാലും വോട്ടര്‍മാരുടെ സൗകര്യാര്‍ഥമാണ് പോളിങ് ബൂത്തുകള്‍ മാറ്റാന്‍ തീരുമാനിച്ചത്. കടുത്തുരുത്തി മണ്ഡലത്തില്‍ മൂന്നും കോട്ടയത്ത് നാലും പുതുപ്പള്ളിയില്‍ രണ്ടും ചങ്ങനാശ്ശേരി, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ ഓരോ പോളിങ് സ്റ്റേഷന് വീതവുമാണ് മാറ്റുന്നത്. ഇതനുസരിച്ച് കടുത്തുരുത്തിയിലെ പൂവക്കുളം ഗവ. യുപിഎസില്‍ പ്രവര്‍ത്തിക്കുന്ന 18ാം നമ്പര്‍ പോളിങ് സ്റ്റേഷന് പൂവക്കുളം ഗവ. യുപിഎസ് വടക്ക് ഭാഗത്തും 19ാം നമ്പര്‍ സ്റ്റേഷന് പൂവക്കുളം ഗവ. യുപിഎസ് തെക്ക് ഭാഗത്തും പ്രവര്‍ത്തിക്കും.
ഈ മണ്ഡലത്തിലെ 165ാം നമ്പര്‍ ബൂത്ത് കൂടല്ലൂര്‍ സെന്റ് ജോസഫ് യുപിഎസിന്റെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. കോട്ടയം മണ്ഡലത്തിലെ 86ാം നമ്പര്‍ ബൂത്ത് കാരാപ്പുഴ ഗവ. എച്ച്എസ്എസിലും ചിന്മയ വിജ്ഞാന് മന്ദിര്‍ എച്ച്എസില്‍ പ്രവര്‍ത്തിച്ചിരുന്ന 103, 104, 105 ബൂത്തുകള്‍ യഥാക്രമം മൂലവട്ടം അമൃത എച്ച്എസ് വടക്ക് ഭാഗം, തെക്കുഭാഗം, പടിഞ്ഞാറു ഭാഗം എന്നീ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കും.
പുതുപ്പള്ളി മണ്ഡലത്തിലെ 53ാം നമ്പര്‍ ബൂത്ത് കൂരോപ്പട നായര്‍ സര്‍വീസ് സൊസൈറ്റി കരയോഗം എല്‍പിഎസ് പടിഞ്ഞാറ് ഭാഗത്തും 54ാം നമ്പര്‍ ബൂത്ത് കിഴക്ക് ഭാഗത്തെ കെട്ടിടത്തിലും പ്രവര്‍ത്തിക്കും.
ചങ്ങനാശ്ശേരിയിലെ 93ാം നമ്പര്‍ ബൂത്ത് ഗൗഡ സ്വാരസത ബ്രാഹ്മിണ്‍സ് ഐക്യ സമിതി ആര് ഗോവിന്ദ കമ്മത്ത് മെമ്മോറിയല്‍ ഹാളില്‍ പ്രവര്‍ത്തിക്കും. പൂഞ്ഞാര്‍ മണ്ഡലത്തിലെ 142ാം നമ്പര്‍ ബൂത്ത് എരുമേലി വ്യാപാര ഭവനില്‍ പ്രവര്‍ത്തിക്കും.

Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT