Kottayam Local

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയിലെ പോളിങ് ബൂത്തുകളില്‍ പരിശോധന നടത്തി

കോട്ടയം: തിരഞ്ഞെടുപ്പ് നിരീക്ഷക രഞ്ജന ദേവ് ശര്‍മയും കലക്ടര്‍ സ്വാഗത് ഭണ്ഡാരിയും ജില്ലയിലെ പോളിങ് ബൂത്തുകളില്‍ സംയുക്ത പരിശോധന നടത്തി. തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, പോളിങ് ബൂത്തുകളിലെ അടിസ്ഥാന സൗകര്യം, പെയ്ഡ് ന്യൂസ് റിപോര്‍ട്ട് ചെയ്യുന്ന എംസിഎംസിയുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്തുന്നതിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീപ്പ്-എംസിഎംസി നിരീക്ഷകയെ നിയോഗിച്ചിട്ടുള്ളത്.
ഇന്നലെ പാലാ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളിലെ പോളിങ് ബൂത്തുകളാണ് സന്ദര്‍ശിച്ചത്. പോളിങ് ബൂത്തുകളിലെത്താന്‍ റാമ്പുകള്‍ നിര്‍മിച്ചാലും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ട് പടിക്കെട്ടുകളിലൂടെ മാത്രം പോളിങ് ബൂത്തുവരെ എത്താന്‍ കഴിയുന്ന സ്ഥലങ്ങള്‍ ജില്ലയിലുണ്ടെന്ന് വിലയിരുത്തിയ നിരീക്ഷക ഈ വിവരം ഫോട്ടോകള്‍ സഹിതം ഇലക്ഷന്‍ കമ്മീഷനു റിപോര്‍ട്ട് ചെയ്യുമെന്ന് അറിയിച്ചു.
റാമ്പുകളുടെ നിര്‍മാണത്തിലും മോഡല്‍ പോളിങ് ബൂത്ത്, വുമണ്‍ മാന്‍ഡ് പോളിങ് ബൂത്ത്, വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിലും സ്വീപ്പ് തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിലും കോട്ടയം ജില്ല ഏറെ മുന്നിലാണെന്ന് ജില്ലാ കലക്ടര്‍ സ്വാഗത് ഭണ്ഡാരി അറിയിച്ചു. അസി. കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, വരാണാധികാരികളായ സി കെ പ്രകാശ്, കെ ജെ ടോമി, സഞ്ജയ്, പാലാ തഹസില്‍ദാര്‍ അനില്‍ കുമാര്‍, സ്വീപ്പ് ടീം, പിആര്‍ഡി പ്രതിനിധി സിനി കെ തോമസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പോളിങ് ശതമാനം കുറഞ്ഞ ബൂത്തില്‍ വനിതാ വോട്ടര്‍മാരെ നേരില്‍ കണ്ടും ബോധവല്‍ക്കരണം ജില്ലയിലെ പോളിങ് ശതമാനം കുറഞ്ഞ ബൂത്തായ ഈരാട്ടുപേട്ട ഗവ. മുസ്‌ലിം എല്‍പി സ്‌കൂളിലെ വോട്ടര്‍മാരായ കുടുംബശ്രീ പ്രവര്‍ത്തകരെയും വിദ്യാര്‍ഥികളടക്കമുള്ള വോട്ടര്‍മാരെയും തിരഞ്ഞെടുപ്പ് സ്വീപ്പ് നിരീക്ഷക രഞ്ജന ദേവ് ശര്‍മയും കലക്ടര്‍ സ്വാഗത് ഭണ്ഡാരിയും നേരില്‍ കണ്ട് കാരണം ആരാഞ്ഞു.
Next Story

RELATED STORIES

Share it