kozhikode local

നിയമസഭാ തിരഞ്ഞെടുപ്പ്: കനത്ത ചൂട് വകവയ്ക്കാതെ പ്രചാരണം ശക്തം

വടകര : അഞ്ചാണ്ടുകള്‍ കൂടുമ്പോള്‍ കേരള നാട്ടില്‍ അരങ്ങേറാറുള്ള കുരുക്ഷേത്ര യുദ്ധത്തിന് ശംഖുനാദം മുഴങ്ങിക്കഴിഞ്ഞത് മുതല്‍ കനത്ത ചൂടൊന്നും പ്രചരണത്തിന് പ്രശനമേയല്ലെന്ന നിലപാടിലാണ് സ്ഥാനാര്‍ത്ഥികള്‍ പ്രചരണരംഗത്തുള്ളത്. ഏതാണ്ട് 12 മണിക്ക് മുമ്പ് തന്നെ എല്ലാവരും വീട്ടിലോ മറ്റു പാര്‍ക്കുകളിലോ പോയിരുന്ന് കാറ്റുകൊള്ളണമെന്നും തോന്നുമ്പോഴും സ്ഥാനാര്‍ത്ഥികള്‍ ചൂടേറിയ പ്രചരണത്തില്‍ തന്നെ മുഴുകിയിരിക്കുകയാണ്. പോരാട്ട വീര്യത്തിന് ഏറെ സാക്ഷ്യമുള്ള വടകരയില്‍ ഇക്കുറി ആരെന്ന വിലയിരുത്തലില്‍ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും തോറ്റുപോവുകയാണ്.
കഴിഞ്ഞ തവണ കുറഞ്ഞ ഭൂരിപക്ഷം നേടിയ ജില്ലയിലെ മണ്ഡലമായ വടകരയില്‍ പുതുമുഖങ്ങള്‍ കൂടി വരുന്നതും അവരുടെ വോട്ടും വെച്ച് നോക്കുകയാണെങ്കില്‍ വിജയം ആര്‍ക്ക്...? എന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്. അതുകൊണ്ട് തന്നെ കയ്യും തലയും മറന്ന് പോരാട്ട രണാങ്കണത്തില്‍ ഇറങ്ങിച്ചെന്ന് പോരാടുക തന്നെയാണ് സ്ഥാനാര്‍ത്ഥികള്‍ ചെയ്യുന്നത്. ചന്തകള്‍, മല്‍സ്യമാര്‍ക്കറ്റുകള്‍, കല്ല്യാണ വീടുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ക്കെല്ലാം പുറമെ വടകര മണ്ഡലം സ്ഥാനാര്‍ത്ഥികള്‍ സെല്‍ഫികള്‍ക്ക് പിന്നാലെയുമുണ്ട്. യുഡിഎഫ് സ്താനാര്‍ത്ഥിയായ മനയത്ത് ചന്ദ്രന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്തി സി.കെ നാണു, എസ്ഡിപിഐ-എസ്പി സ്ഥാനാര്‍ത്ഥി പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ഇടത് ഐക്യമുന്നണി സ്ഥാനാര്‍ത്ഥി കെ.കെ രമ, ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ.എം.രാജേഷ് കുമാര്‍ എന്നിവരെല്ലാം പ്രചരണത്തില്‍ മുങ്ങിനില്‍ക്കുകയാണ്. ദിവസങ്ങളൊഴിയാതെയുള്ള പ്രചരണത്തിനുള്ള സംഘാടകരും, കമ്മിറ്റികളും രംഗത്ത് സജീവമായിട്ട് തന്നെയുണ്ട്. വടകരയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങള്‍ക്ക് സമയമെടുത്തെങ്കിലും പ്രഖ്യാപനം മുതല്‍ പ്രചരണത്തില്‍ നിന്ന് ഒഴിഞ്ഞിട്ടില്ലെന്നാണ് സ്ഥാനാര്‍ത്ഥികള്‍ പറയുന്നത്. ഇതില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിദേശത്തും പ്രചരണത്തിനായി പോയിരുന്നു. പ്രായം തളര്‍ത്താത്ത മനസ്സുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.കെ നാണുവിന് ഇത് വടകരയില്‍ നാലാം ഊഴമാണെങ്കില്‍ മറ്റെല്ലാവരും നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പുതുമുഖങ്ങളാണെന്ന പ്രത്യേകതയും വടകരയ്ക്കുണ്ട്.
ആദ്യ പ്രഖ്യാപനം നടന്ന ഇടത് ഐക്യമുന്നണി സ്ഥാനാര്‍ത്ഥി കെ.കെ രമയാണ് പ്രചരണത്തില്‍ ഇപ്പോള്‍ മുന്‍പന്തിയിലുള്ളത്. റോഡ് ഷോ മുതല്‍ വിവിധ തരത്തിലുള്ള പ്രചരണ പരിപാടികളും നടക്കുന്നുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്തും, എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ഹമീദ് മാസ്റ്ററും ഇന്നലെ നഗരത്തില്‍ റോഡ് ഷോ നടത്തി.
Next Story

RELATED STORIES

Share it