kasaragod local

നിയമസഭാ തിരഞ്ഞെടുപ്പ്: ഓണ്‍ലൈനായി പരാതി നല്‍കാം

കാസര്‍കോട്: തിരഞ്ഞെടുപ്പ് ചട്ടലംഘനം സംബന്ധിച്ച പരാതികളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി പരാതി നല്‍കാനും അവയില്‍ സ്വീകരിച്ച നടപടികളറിയാനും ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നതായി ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു.
ഇ-പരിഹാരം, ഇ-അനുമതി, ഇ-വാഹനം എന്നീ പോര്‍ട്ടലുകളാണ് നിലവില്‍ വന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതും വോട്ടര്‍പട്ടിക സംബന്ധിച്ച പരാതികളും സമര്‍പ്പിക്കാനുള്ള സംവിധാനമാണ് ഇ-പരിഹാരം. കെട്ടിടമുടമയുടെ അനുമതിയില്ലാതെ പോസ്റ്റര്‍ ഒട്ടിക്കുന്നത് മുതല്‍ എതിര്‍സ്ഥാനാര്‍ഥിക്കെതിരെയുള്ള അപവാദ പ്രചരണം വരെ അതില്‍ പെടും.
www.epariharam.keral-a.gov.in എന്ന വെബ്‌സൈറ്റ് ലോഗിന്‍ ചെയ്താണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. സൈറ്റ് ലോഗിന്‍ ചെയ്താല്‍ ആദ്യം മൊബൈല്‍ നമ്പര്‍ എന്റര്‍ ചെയ്താല്‍ മൊബൈല്‍ നമ്പറിലേക്ക് ഒരു പാസ്സ് വേഡ് എത്തും.
വണ്‍ ടൈം പാസ്സ് വേഡ് എ ന്റര്‍ ചെയ്താല്‍ പരാതി രജിസ്റ്റര്‍ ചെയ്യുന്നതിന് സാധിക്കും. രജിസ്റ്റര്‍ ചെയ്ത പരാതി സംബന്ധിച്ച സ്ഥിതി അറിയുന്നതിനും സോഫ്റ്റ് വെയറില്‍ സംവിധാനമുണ്ട്.
രാഷ്ട്രീയ കക്ഷികള്‍ക്കും പൊതുജനങ്ങള്‍ക്കും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ അനുമതികള്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് ഇ-അനുമതി.
വാഹനം, ഉച്ചഭാഷിണി, പ്രകടനം, പൊതുസ്ഥലം ഉപയോഗിക്കല്‍ തുടങ്ങിയവയ്ക്കുള്ള അനുമതികള്‍ക്കായി പല ഓഫിസുകള്‍ കയറിയിറങ്ങേണ്ടുന്നതിനു പകരം www.e-anumathi.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കുകയാണ് വേണ്ടത്.
അപേക്ഷാഫോറങ്ങളുടെ മാതൃക സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അപ് ലോഡ് ചെയ്യാം. അനുമതി ലഭ്യമായാല്‍ അത് പ്രിന്റ് എടുത്ത് ഉപയോഗിക്കാം.
http://e.pariharam.keral-a.gov.in, http://e.anumathi.-kerala.gov.in, http://e.vah-anam.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.
Next Story

RELATED STORIES

Share it