kannur local

നിയമസഭാ തിരഞ്ഞെടുപ്പ്; ഇരട്ടവോട്ടുകള്‍ ഒഴിവാക്കും

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ നിന്ന് ഇരട്ടവോട്ടുകളും മരിച്ചവരുടെ വോട്ടും നീക്കം ചെയ്തു ശുദ്ധീകരിക്കുന്ന പ്രക്രിയ ആരംഭിച്ചു. 29 വരെയാണ് ഈ പ്രവര്‍ത്തങ്ങള്‍ നടക്കുക.
ഇതിനായി ബൂത്ത്തല ബോധവല്‍ക്കരണ ഗ്രൂപ്പുകളും രൂപീകരിക്കും. നിലവില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ നിന്ന് രണ്ട് സ്ഥലത്ത് പേരുള്ളവരുടെയും മരണപ്പെട്ടവരുടെയും പേരുകള്‍ നീക്കം ചെയ്യാനുള്ള നടപടികളാണ് ഇക്കാലയളവില്‍ സ്വീകരിക്കുക.
ബൂത്ത് തല ബോധവല്‍ക്കരണ ഗ്രൂപ്പുകളില്‍ ബിഎല്‍ഒ, ബിപിഎമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധി, സ്‌കൂള്‍/കോളജ് പ്രതിനിധികള്‍ തുടങ്ങിയവരെയാണ് ഉള്‍പ്പെടുത്തുക.
വോട്ടര്‍പട്ടിക ശുദ്ധീകരിക്കലും സംശുദ്ധവും സാന്‍മാര്‍ഗികവുമായ വോട്ടെടുപ്പ് സംബന്ധിച്ച് ബോധവല്‍ക്കരണവുമാണ് ഗ്രൂപ്പിന്റെ പ്രധാന പ്രവര്‍ത്തനം. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നു രാവിലെ 11ന് അംഗീകൃത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
Next Story

RELATED STORIES

Share it