നിയമസഭാ തിരഞ്ഞെടുപ്പ്ആര് നയിക്കുമെന്ന ചര്‍ച്ച വേണ്ട: സുധീരന്
BY Sumeera SMR25 Oct 2015 3:47 AM GMT
Sumeera SMR25 Oct 2015 3:47 AM GMT
തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആരു നയിക്കുമെന്നു ചര്‍ച്ചചെയ്യാനുള്ള സമയമല്ലിതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്. ഇപ്പോള്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ്, അതിലേക്കാണു ശ്രദ്ധിക്കുന്നതെന്നും തൃശൂര്‍ പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച നിലപാട് 2015 പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
അടുത്ത തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി തന്നെ യുഡിഎഫിനെ നയിക്കുമെന്ന് സുധീരന് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയോടു പ്രതികരിക്കാനില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. ഇതോടെ തിരഞ്ഞെടുപ്പ് വേളയില്‍ പുതിയ വിവാദങ്ങളില്‍ നിന്നു മാറിനില്ക്കാനായാണു സുധീരന് നിലപാട് മാറ്റിയത്. കേരളത്തില്‍ മൂന്നാംമുന്നണിയെന്നതു നടപ്പാവാത്ത കാര്യമാണ്. ജനകീയ പ്രശ്നങ്ങളില്‍ നിന്ന് ആളുകളുടെ ശ്രദ്ധതിരിക്കാനാണ് ബീഫ് രാഷ്ട്രീയം പോലുള്ള വിഷയങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയാക്കുന്നത്.
സിപിഎമ്മിന്റെ രാഷ്ട്രീയ അടിത്തറ തന്നെ തകര്‍ന്നിരിക്കുകയാണ്. പാര്‍ട്ടി ജനങ്ങളുമായും ജനങ്ങള്‍ പാര്‍ട്ടിയുമായും അകല്‍ച്ചയിലാണ്. അപ്പോള്‍ തെറ്റിദ്ധാരണയുണ്ടാക്കി വോട്ടു നേടുകയെന്ന തന്ത്രമാണ് സിപിഎം സ്വീകരിക്കുന്നതെന്നും തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോണ്‍ഗ്രസ്- ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കുന്നതായുള്ള സിപിഎം ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി സുധീരന് പറഞ്ഞു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT