നിയമസഭാ തിരഞ്ഞെടുപ്പില്‍ വി എസ് നയിക്കുന്നത്ഉത്തമം: കാനം രാജേന്ദ്രന്‍

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ വി എസ് അച്യുതാനന്ദന്‍ നയിക്കുന്നതാണ് ഉത്തമമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ പ്രതിപക്ഷ നേതാവാണ് വി എസ് അച്യുതാനന്ദന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിനെ എല്‍ഡിഎഫ് നേരിട്ടത്. നല്ല രീതിയില്‍ എല്‍ഡിഎഫിനു വിജയിക്കാനും കഴിഞ്ഞു. ഈ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനും വി എസ് നേതൃത്വം നല്‍കുന്നത് ഗുണകരമാകും. എന്നാല്‍, ആര് നയിക്കണമെന്നതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് സിപിഎം ആണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് സിപിഐയും പ്രായപരിധി നിശ്ചയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it