wayanad local

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ തുടങ്ങി

കല്‍പ്പറ്റ: മെയ് 16നു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ തുടങ്ങി. നീതിപൂര്‍വവും സമാധാനാപരവുമായ വോട്ടിങിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നു കലക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതു മുതല്‍ ഫലപ്രഖ്യാപനം വരുന്നതു വരെയുള്ള ഭരണപരവും സാങ്കേതികവുമായ എല്ലാ കാര്യങ്ങളും കുറ്റമറ്റ രീതിയില്‍ ചെയ്യുന്നതിനുള്ള പരിശീലനങ്ങള്‍ തുടര്‍ ദിവസങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കും.
തിരഞ്ഞെടുപ്പ് സുഗമമാക്കുന്നതിന് ജീവനക്കാരുടെ ഏകോപനത്തിനും വിവിധ ഘട്ടങ്ങളിലായുള്ള ഒരുക്കങ്ങള്‍ക്കുമായി ജില്ലാതലത്തില്‍ 15 നോഡല്‍ ഓഫിസര്‍മാരെ നിയോഗിച്ച് ഉത്തരവിറക്കി.
വിവിധ ഘട്ടങ്ങളില്‍ ആവശ്യമായ ഉദ്യോഗസ്ഥരുടെ നിയമനത്തിനും പുനര്‍വിന്യാസത്തിനും മാന്‍പവര്‍ മാനേജ്‌മെന്റ് നോഡല്‍ ഓഫിസറായി ഹുസൂര്‍ ശിരസ്തദാര്‍ ഐ പി പോള്‍ അലക്‌സാണ്ടര്‍, ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ സൂക്ഷിപ്പ്, സുരക്ഷാ പരിശോധന, മുദ്രപതിപ്പിക്കല്‍, ഇവിഎം ഡാറ്റാ മാനേജ്‌മെന്റ് തുടങ്ങിയ പ്രവൃത്തികള്‍ക്കുള്ള നോഡല്‍ ഓഫിസറായി മാനന്തവാടി അഡീഷനല്‍ തഹസില്‍ദാര്‍ ഇ പി മേഴ്‌സിയെയും നിയമിച്ചു.
ട്രാന്‍സ്‌പോര്‍ട്ട് നോഡല്‍ ഓഫിസര്‍ ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ആര്‍) പി കെ പ്രഭാവതി, ട്രെയിനിങ് മാനേജ്‌മെന്റ് നോഡല്‍ ഓഫിസര്‍ സ്യൂട്ട് സെല്‍ സീനിയര്‍ സൂപ്രണ്ട് വിജയലക്ഷ്മി, മെറ്റീയരിയല്‍ മാനേജ്‌മെന്റ് നോഡല്‍ ഓഫിസര്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ എല്‍ എ തങ്കച്ചന്‍ ആന്റണി എന്നിവരെയും നിയമിച്ചു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം, ലോ ആന്റ് ഓര്‍ഡര്‍ നോഡല്‍ ഓഫിസറായി എഡിഎം സി എം മുരളീധരന്‍, എക്‌സ്‌പെന്‍ഡിച്ചര്‍ നോഡല്‍ ഓഫിസറായി ഫിനാന്‍സ് ഓഫിസര്‍ എം കെ രാജന്‍, ഒബ്‌സര്‍വേഴ്‌സ് നോഡല്‍ ഓഫിസര്‍ പിഎയു പ്രൊജക്റ്റ് ഡയറക്ടര്‍ പി ജി വിജയകുമാര്‍, ബാലറ്റ് നോഡല്‍ ഓഫിസറായി ജില്ലാ ലോ ഓഫിസര്‍ എസ് സജീവന്‍, മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റി നോഡല്‍ ഓഫിസറായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി റഷീദ് ബാബു, കംപ്യൂട്ടറൈസേഷന്‍ നോഡല്‍ ഓഫിസറായി എന്‍ഐസി ജില്ലാ ഓഫിസര്‍ ഇ കെ സൈമണ്‍, എസ്‌വിഇഇപി നോഡല്‍ ഓഫിസറായി നോര്‍ത്ത് വയനാട് ഡിഎഫ്ഒ നരേന്ദ്രനാഥ് വേളൂരി, ഹെല്‍പ്പ് ലൈന്‍ നോഡല്‍ ഓഫിസറായി ഐ പി പോള്‍ അലക്‌സാണ്ടര്‍, എസ്എംഎസ് മോണിറ്ററിങ് നോഡല്‍ ഓഫിസറായി എന്‍ഐസി അസിസ്റ്റന്റ് സുധീഷ് എം വിജയന്‍ എന്നിവരെയും നിയമിച്ചതായി കലക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it