നിയമസഭയെ സംവാദത്തിനുള്ള വേദിയാക്കാന്‍ ശ്രമിക്കും

തിരുവനന്തപുരം: നിയമസഭയെ സംവാദത്തിനുള്ള വേദിയാക്കാന്‍ ശ്രമിക്കുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സ്പീക്ക ര്‍ പദവി ഏറ്റെടുത്തശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണപക്ഷത്തിനോടൊപ്പം ഭരണകാര്യങ്ങളില്‍ വേണ്ട സഹായങ്ങള്‍ ചെയ്യുന്നതിനോടൊപ്പം പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കാ ന്‍ ശ്രമിക്കും.
സഭയില്‍ നിയമനിര്‍മാണത്തിനു മുന്‍ഗണന നല്‍കും. ഏറെക്കാലമായി നിയമസഭാ സമ്മേളനത്തില്‍ ചട്ടപ്പടിയുള്ള വിഷയങ്ങള്‍ക്കാണു മുന്‍ഗണന നല്‍കുന്നത്. അതിനുപകരം ഉപയോഗപ്രദമായ നിയമനിര്‍മാണത്തിനു പ്രാമുഖ്യം നല്‍കും. നിയമസഭാ നടപടിക്രമങ്ങളില്‍ കൊളോണിയല്‍ അവശിഷ്ടമായ 'സര്‍' വിളി ഉള്‍പ്പെടെയുള്ളവ പരിഷ്‌കരിക്കാനായി ചര്‍ച്ചകള്‍ക്കു ശ്രമിക്കും. അതിനേക്കാള്‍ സ്വതന്ത്രപദങ്ങളുണ്ടെങ്കി ല്‍ അവ ചര്‍ച്ചയ്ക്കു വിധേയമാക്കാമെന്നും സ്പീക്കര്‍ പറഞ്ഞു. ഭരണഘടനയുടെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം സഭയുടെ വിവിധ സാധ്യതകളും പ്രയോജനപ്പെടുത്തും. സമ്മേളനത്തിനിടയില്‍ അസ്വാഭാവിക സംഭവങ്ങള്‍ ഉണ്ടായാ ല്‍ പരിഹാരനടപടികള്‍ സാഹചര്യമനുസരിച്ചാവും കൈക്കൊള്ളുക.
സഭയുടെ പ്രവര്‍ത്തനസമയം മാറ്റുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തും. വാച്ച് ആന്റ് വാര്‍ഡിന്റെ കായികബലം സഭ നടത്തിക്കൊണ്ടുപോവാന്‍ ആവശ്യമുള്ളതായി താന്‍ കരുതുന്നില്ല. നിയമസഭാ സാമാജികരായി വളരെ വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ളവരും യുവാക്കളും പുതുമുഖങ്ങളം അടങ്ങിയതാണ് നമ്മുടെ സഭ. ഇത്തരത്തിലുള്ള സഭ നടത്തിക്കൊണ്ടുപോവാന്‍ ബുദ്ധിമുട്ടല്ലേയെന്നാണ് പലരും സംശയം പ്രകടിപ്പിച്ചത്. എന്നാല്‍, ഇത് ഒരു സാധ്യതയാണ്. ഈ സാധ്യത ഉപയോഗിക്കുന്നതരത്തിലുള്ള നടപടികള്‍ സ്വീകരിക്കും. 24നു മുമ്പ് പുതിയ സഭാംഗങ്ങള്‍ക്കുവേണ്ടി റിഫ്രഷര്‍ കോഴ്‌സ് സംഘടിപ്പിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. ബിജെപിയുടെ വോട്ട് ലഭിച്ചതില്‍ നന്ദിയുണ്ടെന്നും പി ശ്രീരാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it