നിയമസഭയിലെ മര്‍ദ്ദനം; ഖേദപ്രകടനം മാത്രം മതിയാവില്ല: അബ്ദുല്‍ റാഷിദ്

ശ്രീനഗര്‍: ജമ്മുകശ്മീര്‍ നിയമസഭയില്‍ ബി.ജെ.പി. അംഗങ്ങള്‍ തന്നെ വളഞ്ഞിട്ട് തല്ലിയതിന് ഖേദപ്രകടനം മാത്രം മതിയാവില്ലെന്ന് സ്വതന്ത്ര എം.എല്‍.എ. ഷെയ്ഖ്  അബ്ദുല്‍ റാഷിദ്.താന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. തങ്ങളുടെ മൃതദേഹത്തിനുമേല്‍ കോട്ടകള്‍ പണിയുന്നത് നിര്‍ത്തണമെന്നാണ് ആര്‍.എസ്.എസ്, ബി.ജെ.പി. അംഗങ്ങളോട് പറയാനുളളത്. മുഖ്യമന്ത്രി എഴുന്നേറ്റുനിന്ന് ഖേദിക്കുന്നു എന്നാണ് പറഞ്ഞത്. അത് മതിയാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

പി.ഡി.പി.-ബി.ജെ.പി. സഖ്യം തന്നെ വധിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.സുപ്രിംകോടതി രണ്ടുമാസത്തേക്ക് സംസ്ഥാനത്ത് മാട്ടിറച്ചി നിരോധനം റദ്ദാക്കിയിട്ടുണ്ട്.  എം.എല്‍.എ. ഹോസ്റ്റലില്‍ ബി.ജെ.പി. അംഗങ്ങള്‍ക്ക് മദ്യം കഴിക്കാമെങ്കില്‍ തനിക്കെന്തുകൊണ്ട് മാട്ടിറച്ചി കഴിച്ചുകൂടാ. നമ്മുടെ രാജ്യം ഗാന്ധിജിയുടെ രാഷ്ട്രമല്ല അത് ആര്‍.എസ്.എസിന്റെയും മോഹന്‍ ഭഗവതിന്റെയും രാഷ്ട്രമായി മാറിയിരിക്കുകയാണ.് സഭയില്‍ പ്രവേശിച്ച ഉടനെ എട്ട് ബി.ജെ.പി. എം.എല്‍.എമാര്‍ തന്നെ ആക്രമിക്കുകയായിരുന്നു. കഴുത്തും കാലുകളും പിടിച്ച് വലിച്ചിഴച്ചു. താന്‍ ബോധരഹിതനായി. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it