നിയമവിദ്യാര്‍ഥികള്‍ക്ക് ഡ്രസ്‌കോഡ്

നിയമവിദ്യാര്‍ഥികള്‍ക്ക്  ഡ്രസ്‌കോഡ്
X
Advocate

ന്യൂഡല്‍ഹി: രാജ്യത്തെ നിയമവിദ്യാര്‍ഥികള്‍ക്ക് ഡ്രസ്‌കോഡുമായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ബിസിഐ)യുടെ സര്‍ക്കുലര്‍. നിയമമേഖലയിലെ തൊഴിലിനോടു യോജിച്ച വസ്ത്രധാരണരീതിയായിരിക്കണം രാജ്യത്തെ ലോകോളജ് വിദ്യാര്‍ഥികള്‍ പിന്തുടരേണ്ടതെന്ന് സര്‍ക്കുലര്‍ പറയുന്നു. വെള്ള ഷര്‍ട്ടും വെള്ളയോ കറുപ്പോ ചാരനിറത്തിലുള്ളതോ ആയ പാന്റ്‌സും അടങ്ങുന്ന വസ്ത്രധാരണരീതിയായിരിക്കണം വിദ്യാര്‍ഥികള്‍ പിന്തുടരേണ്ടതെന്നു ചൂണ്ടിക്കാട്ടി എല്ലാ ലോകോളജുകള്‍ക്കും ബിസിഐ നോട്ടീസ് അയച്ചു.
രാജ്യത്തെ അഭിഭാഷകസമൂഹത്തെ ഔദ്യോഗികമായി പ്രതിനിധീകരിക്കുന്ന ഭരണഘടനാ പദവിയുള്ള സ്ഥാപനമായ ബിസിഐയാണ് അഭിഭാഷകരുടെ പെരുമാറ്റച്ചട്ടം, നിയമവിദ്യാഭ്യാസം തുടങ്ങിയ മേഖലയിലെ നയം രൂപീകരിക്കുന്നത്.
ഈ മാസം ഏഴിനാണ് ഇതുസംബന്ധിച്ച് ബിസിഐ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ബംഗളൂരുവിലെ നാഷനല്‍ ലോ സ്‌കൂളില്‍ മിനി സ്‌കര്‍ട്ട് ധരിച്ചെത്തിയ വിദ്യാര്‍ഥിയെ അധ്യാപകന്‍ ശകാരിച്ചതു വിവാദമായതിനു പിന്നാലെയാണ് ബിസിഐയുടെ നടപടി. അധ്യാപകന്റെ നടപടിക്കെതിരേ പിന്നീട് ക്ലാസിലെ വിദ്യാര്‍ഥികള്‍ മുഴുവന്‍ മിനിസ്‌കര്‍ട്ട് ധരിച്ചെത്തി പ്രതിഷേധിച്ചിരുന്നു. സംഭവം സോഷ്യല്‍മീഡിയകളിലും ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു.
Next Story

RELATED STORIES

Share it