നിയമവിദ്യാര്‍ഥികളുടെ ഉപവാസസമരം
BY Sumeera SMR5 May 2016 2:56 AM GMT
Sumeera SMR5 May 2016 2:56 AM GMT
കൊച്ചി: എറണാകുളം ഐജി ഓഫിസിനു മുന്നില്‍ ഗവ. ലോ കോളജ് നിയമവിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ അനിശ്ചിതകാല ഉപവാസസമരം ആരംഭിച്ചു. പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് ജിഷയുടെ സഹപാഠികളായ നിയമവിദ്യാര്‍ഥികള്‍ ഐജി ഓഫിസിനു മുന്നില്‍ ഇന്നലെ രാവിലെ മുതല്‍ സമരം നടത്തുന്നത്.
പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്ത കുറുപ്പംപടി എസ്ഐ, സിഐ എന്നിവരെ സസ്പെന്‍ഡ് ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. മരിക്കുന്നതിന് മുമ്പ് ജിഷയും അമ്മയും തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി കുറുപ്പംപടി പോലിസില്‍ പരാതി നല്‍കിയിട്ടും പോലിസ് സുരക്ഷാനടപടികള്‍ സ്വീകരിച്ചിരുന്നില്ലെന്ന് ജിഷയുടെ സഹോദരി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങളുടെ പരാതികളെ മുഖവിലയ്ക്കെടുക്കാത്ത പോലിസ് ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കാന്‍ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ തയ്യാറാവണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT